03/09/2026
[fontresizer_tawhidurrahmandear_widget]

‘വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നടത്തണം’; മാർത്തോമ്മാസഭ വൈദിക ട്രസ്റ്റി

 ‘വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നടത്തണം’; മാർത്തോമ്മാസഭ വൈദിക ട്രസ്റ്റി

കൊച്ചി: വിവാഹത്തിന് മുൻപ് എച്ച്ഐവി പരിശോധന നടത്തണമെന്ന ആഹ്വാനവുമായി മാർത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ. തോമസ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാർത്തോമ്മാ സഭ കുടുംബസംഗമത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രസ്താവന പുറത്തുവന്നതോടെ വിഷയത്തിൽ വലിയ പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.

കർണാടകയിലെ ക്യാമ്പസുകളിൽ സർക്കാരിന്റെ നേതൃത്വത്തിൽ എച്ച്ഐവി പരിശോധന നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സഭയിലെ വിവാഹങ്ങൾക്ക് മുൻപും ഇത്തരത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കണമെന്ന് അഭിപ്രായപ്പെട്ടു. വിവാഹത്തിനായി കൊണ്ടുവരുന്ന ശരീരങ്ങൾ അത്ര അനുയോജ്യമല്ലെന്നും, സ്വന്തം മക്കൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും പെൺകുട്ടികളുടെ മാതാപിതാക്കളോടായിരുന്നു വൈദികന്റെ ആഹ്വാനം.

പ്രസ്താവനയ്ക്കെതിരെ സഭയ്ക്കുള്ളിൽ നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. ഒരു പ്രമുഖ ക്രൈസ്തവ സഭയുടെ ഉത്തരവാദപ്പെട്ട ഭാരവാഹിയിൽ നിന്ന് ഇത്തരം പരാമർശമുണ്ടായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Also read: