22/10/2026
[fontresizer_tawhidurrahmandear_widget]

വനിതാ ഡോക്ടറുമായി ഹോട്ടലിൽ സംഘർഷവും കഞ്ചാവ് വേട്ടയും; പൊലീസിനെ ആക്രമിച്ച യുവ ഡോക്ടർ റിമാൻഡിൽ

 വനിതാ ഡോക്ടറുമായി ഹോട്ടലിൽ സംഘർഷവും കഞ്ചാവ് വേട്ടയും; പൊലീസിനെ ആക്രമിച്ച യുവ ഡോക്ടർ റിമാൻഡിൽ

കൊല്ലം: സുഹൃത്തായ വനിതാ ഡോക്ടറുമായി ഹോട്ടൽ മുറിയിൽ സംഘർഷം ഉണ്ടായ സംഭവത്തിൽ യുവ ഡോക്ടറെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം പട്ടം സ്വദേശിയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ അജാസ് ഖാനെയാണ് (29) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

ചൊവ്വാഴ്ച അർധരാത്രി 12.20ഓടെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. അജാസും വനിതാ ഡോക്ടറും മുറിയെടുത്തതിന് പിന്നാലെ ഇവർ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടാകുകയായിരുന്നു. മുറിയിൽനിന്ന് സ്ത്രീയുടെ നിലവിളി കേട്ട ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി. മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

മുറിയിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള സാധനങ്ങളും കണ്ടെടുത്തു. അജാസ് തന്നെ മർദിച്ചതായി വനിതാ ഡോക്ടറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഞ്ചാവ് കൈവശം വച്ചതിനും പൊലീസിനെ ആക്രമിച്ചതിനും വനിതാ ഡോക്ടറെ മർദിച്ചതിനും അജാസിനെതിരെ കേസെടുത്തു. ഇതിൽ പൊലീസിനെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റിലായ വനിതാ ഡോക്ടറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് അജാസ് ലഹരി ഉപയോഗിച്ചിരുന്നോ എന്നത് വൈദ്യപരിശോധനാ ഫലം ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.

Also read: