19/10/2026
[fontresizer_tawhidurrahmandear_widget]

‘നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെ ജോലി വാഗ്ദാനം നൽകി കൂടെക്കൂട്ടും; പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കെണിയിലാക്കും’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ പോലീസ് റിപ്പോർട്ട്

 ‘നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെ ജോലി വാഗ്ദാനം നൽകി കൂടെക്കൂട്ടും; പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കെണിയിലാക്കും’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ പോലീസ് റിപ്പോർട്ട്

കൊച്ചി: ജോലി വാഗ്ദാനം നൽകി നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെ കൂടെക്കൂട്ടുകയും, തുടർന്ന് ലഹരി നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കെണിയിലാക്കുകയും ചെയ്യുന്ന വൻ റാക്കറ്റാണ് കളമശേരി കൂട്ടബലാത്സംഗ കേസിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസിലെ രണ്ടാം പ്രതിയായ അമ്മു എന്ന ശരണ്യയും തുടക്കത്തിൽ ഇത്തരത്തിൽ ഇരയാക്കപ്പെടുകയും, പിന്നീട് സംഘത്തിന്റെ ഭാഗമായി മാറുകയുമായിരുന്നുവെന്നാണ് വിവരം.

പ്രധാന പ്രതി ശ്രീരാജിന്റെ നേതൃത്വത്തിലാണ് പെൺകുട്ടികളെ വലയിലാക്കുന്നത്. സ്‌പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തുന്ന യുവതികളെ രാസലഹരി നൽകി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി റാക്കറ്റിന്റെ ഭാഗമാക്കുകയുമാണ് ഇവരുടെ രീതി. സംഘത്തിന്റെ കെണിയിൽ അകപ്പെട്ട നിരവധി പെൺകുട്ടികളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ പലരും തങ്ങൾ നേരിട്ട ദാരുണ അനുഭവം ഓർത്ത് പൊട്ടിക്കരഞ്ഞതായി പൊലീസ് പറഞ്ഞു.

നഗരത്തിലെ വിവിധ സ്‌പാകളിലേക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കുന്ന ശ്രീരാജ്, നിലവിൽ അഞ്ചു കേസുകളിൽ പ്രതിയും ക്രിമിനൽ പശ്ചാത്തലമുള്ളയാളുമാണ്. ഉന്നതരുമായുള്ള ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാൾ സെക്‌സ് റാക്കറ്റ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. മൂന്നു വർഷം മുമ്പ് രണ്ടു യുവതികളുടെ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു.

കളമശേരി സംഭവത്തിൽ യുവതിയെ ഉപദ്രവിച്ചവരിൽ രാസലഹരി ഉപയോഗിച്ച ശരണ്യയുമുണ്ടെന്ന് ഇരയായ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ശരണ്യയെയും നാലാം പ്രതി സഞ്ജയിനെയും പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മറ്റ് പ്രതികളായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവർ റിമാൻഡിലാണ്.

അതേസമയം, യുവതി ആദ്യം എത്തിയ സ്‌പായിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തത് തെളിവ് നശിപ്പിക്കാൻ മറ്റുള്ളവരുടെ സഹായം ലഭിച്ചെന്ന സൂചന നൽകുന്നു. പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കില്ലെന്ന് ഇരയുടെ പങ്കാളി വ്യക്തമാക്കി. ശ്രീരാജിന്റെ കെണിയിൽപ്പെട്ട കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവന്നാൽ പൂർണ സംരക്ഷണം നൽകുമെന്ന് പൊലീസ് അറിയിച്ചു.

Also read: