19/10/2026
[fontresizer_tawhidurrahmandear_widget]

റഷ്യയിൽ ലാബ് ടെസ്റ്റ് ട്യൂബ് തകർന്ന് പ്ലേഗ് ബാധിച്ച് യുവ ഗവേഷക മരിച്ചു; 200-ലധികം പേർ നിരീക്ഷണത്തിൽ, 5 ആശുപത്രികൾ അടച്ചു

 റഷ്യയിൽ ലാബ് ടെസ്റ്റ് ട്യൂബ് തകർന്ന് പ്ലേഗ് ബാധിച്ച് യുവ ഗവേഷക മരിച്ചു; 200-ലധികം പേർ നിരീക്ഷണത്തിൽ, 5 ആശുപത്രികൾ അടച്ചു

മോസ്കോ: റഷ്യയിലെ സൈബീരിയൻ പ്രദേശമായ ഇർകുത്സ്‌കിൽ ലബോറട്ടറിയിലുണ്ടായ അപകടത്തിൽ പ്ലേഗ് ബാധിച്ച് 28 കാരിയായ ഗവേഷക ദാര്യ ഷിപിലോവ ദാരുണമായി മരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്തെ അഞ്ച് ആശുപത്രികൾ അടച്ചുപൂട്ടുകയും ഇവർയുമായി സമ്പർക്കത്തിൽ വന്ന 200-ലധികം ആളുകളെ കർശന നിരീക്ഷണത്തിലാക്കുകയും ചെയ്തു.

ശെലെഖോവിലെ ആൻ്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ തകർന്നു വീഴുകയായിരുന്നു. കടുത്ത ശ്വാസകോശ അണുബാധയെത്തുടർന്ന് സെപ്റ്റംബർ 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാര്യയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഒക്ടോബർ ഒന്നിന് മരണം സംഭവിക്കുകയായിരുന്നു.

അതീവ ഗുരുതരമായ സാഹചര്യത്തെ തുടർന്ന് ഇർകുത്സ്‌‌ക് മേഖലയിലെ പൊതുപരിപാടികൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള അടിയന്തര പ്രതിരോധ നടപടികൾ റഷ്യൻ ആരോഗ്യ നിരീക്ഷണ വിഭാഗം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി പരിശോധനകൾ തുടരുകയാണ്.

സംഭവത്തിൽ ഔദ്യോഗിക വിവരങ്ങൾ തേടി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റും രംഗത്തെത്തിയിട്ടുണ്ട്. റഷ്യയിലുള്ള അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. അതേസമയം, കൃത്യസമയത്ത് ആൻ്റിബയോട്ടിക്കുകൾ നൽകിയാൽ ന്യുമോണിക് പ്ലേഗ് പൂർണമായും ഭേദമാക്കാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. രോഗബാധ സംശയിക്കുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും സിഡിസി നിർദേശിച്ചു.

Also read: