02/03/2026
[fontresizer_tawhidurrahmandear_widget]

റമദാൻ: മുസ്ലീം ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവ് പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സർക്കാരും

 റമദാൻ: മുസ്ലീം ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവ് പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സർക്കാരും

റായ്പൂർ: തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും പിന്നാലെ റമദാൻ മാസത്തിൽ മുസ്ലീം ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവ് പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സർക്കാരും. വ്രതമെടുക്കുന്ന സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസ് വിട്ടുപോകാനാണ് വിഷ്ണു ദേവ് സായ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ വകുപ്പുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെല്ലാം ഉത്തരവ് ബാധകമായിരിക്കും.

വിശ്വാസികൾക്ക് അവരുടെ മതപരമായ കർമ്മങ്ങൾ സുഗമമായി നിർവഹിക്കുന്നതിനാണ് ഈ തീരുമാനമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. നേരത്തെ സമാനമായ ഉത്തരവ് പുറപ്പെടുവിച്ച ആന്ധ്രാപ്രദേശ് സർക്കാർ വൈകുന്നേരം നാലുമണിക്ക് ഓഫീസ് വിടാൻ അനുമതി നൽകിയിരുന്നു. വ്രതകാലത്ത് പുലർച്ചെയുള്ള ‘സെഹ്രി’ കഴിക്കുന്നത് പരിഗണിച്ച് തെലങ്കാനയിൽ കടകളും ഹോട്ടലുകളും പുലർച്ചെ അഞ്ചുമണി വരെ തുറന്നുപ്രവർത്തിക്കാനും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.

Also read: