28/03/2026
[fontresizer_tawhidurrahmandear_widget]

‘കോട്ടയ്ക്കലിൽ എന്റെ ബന്ധുക്കളുണ്ട് അവരെ ഒന്ന് കാണണം’; സഹായം തേടി ആൻഡമാൻ മലയാളി ഹംസ പാലപ്പെട്ടി

 ‘കോട്ടയ്ക്കലിൽ എന്റെ ബന്ധുക്കളുണ്ട് അവരെ ഒന്ന് കാണണം’; സഹായം തേടി ആൻഡമാൻ മലയാളി ഹംസ പാലപ്പെട്ടി

കോട്ടയ്ക്കൽ: ദശകങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ ആൻഡമാനിലേക്ക് നാടുകടത്തിയ ഒരു മലയാളി കുടുംബത്തിന്റെ കണ്ണികൾ ഇന്നും തന്റെ ജന്മനാടിനെ തിരയുകയാണ്. മലബാർ സമരകാലത്ത് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട മൊയ്തീന്റെ പേരക്കുട്ടി ഹംസ പാലപ്പെട്ടിയാണ് (65) തന്റെ കുടുംബവേരുകൾ തേടി സഹായം അഭ്യർത്ഥിക്കുന്നത്. കോട്ടയ്ക്കലിൽ തനിക്ക് ബന്ധുക്കളുണ്ടെന്നും അവരെ ഒന്ന് കാണണമെന്നുമാണ് ഈ വയോധികന്റെ ആഗ്രഹം.

ബ്രിട്ടീഷുകാർ നാടുകടത്തുമ്പോൾ ബാലനായിരുന്ന ഹംസയുടെ പിതാവ് അഹമ്മദും മൊയ്തീനൊപ്പമുണ്ടായിരുന്നു. മൊയ്തീൻ ആൻഡമാൻ ജയിലിൽ വെച്ചാണ് അന്തരിച്ചത്. ഹംസയുടെ ഉമ്മ ചേളാരി സ്വദേശിനിയായിരുന്നു. ആൻഡമാനിൽ ജനിച്ചു വളർന്ന ഹംസയ്ക്കും കുടുംബത്തിനും ഹിന്ദിയാണ് വഴങ്ങുന്നതെങ്കിലും മലയാളം മറന്നിട്ടില്ല. മലപ്പുറത്തെ വണ്ടൂർ, തിരൂർ, കാളികാവ് തുടങ്ങിയ സ്ഥലങ്ങളുടെ പേരിൽ ആൻഡമാനിലും ഗ്രാമങ്ങളുണ്ടെന്നത് അവിടുത്തെ മലയാളി സ്വാധീനം വ്യക്തമാക്കുന്നു.

ദ്വീപിലെ സർക്കാർ തടിമില്ലിൽ നിന്ന് വിരമിച്ച ഹംസ, മുൻപ് ചികിത്സയ്ക്കായി കോട്ടയ്ക്കലിലും അടുത്തിടെ കാസർകോട് നടന്ന സമസ്ത സമ്മേളനത്തിലും എത്തിയിരുന്നു. ആ സമയത്തെല്ലാം തന്റെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോട്ടയ്ക്കലിലെ പൊതുപ്രവർത്തകനായ സുബൈർ തയ്യിൽ വഴിയാണ് ഹംസ ഇപ്പോൾ വീണ്ടും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. തന്റെ കുടുംബത്തെക്കുറിച്ച് അറിവുള്ളവർ ആരെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ ആൻഡമാൻ മലയാളി.

Also read: