28/03/2026
[fontresizer_tawhidurrahmandear_widget]

ഏപ്രിൽ 1 മുതൽ നിർണായക മാറ്റങ്ങൾ വരുന്നു; എൽപിജി മുതൽ ബാങ്കിങ്‌ വരെ, പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

 ഏപ്രിൽ 1 മുതൽ നിർണായക മാറ്റങ്ങൾ വരുന്നു; എൽപിജി മുതൽ ബാങ്കിങ്‌ വരെ, പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിർണായക മാറ്റങ്ങൾ വരുന്നു. പാചകവാതക വില, ബാങ്കിംങ്‌ ഇടപാടുകൾ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, ആദായനികുതി നിയമങ്ങൾ എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുന്നത്.

ഇന്ധനവിലയും ബാങ്കിങും

എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി നടത്തുന്ന വില പുതുക്കൽ ഇത്തവണയും എൽപിജി സിലിണ്ടറുകളെ ബാധിച്ചേക്കാം. അന്താരാഷ്ട്ര സാഹചര്യങ്ങൾ കണക്കിലെടുത്ത് സിഎൻജി, പിഎൻജി വിലകളിലും വർദ്ധനവിന് സാധ്യതയുണ്ട്. ബാങ്കിങ്‌ മേഖലയിൽ എച്ച്‌ഡിഎഫ്‌സി (HDFC), പിഎൻബി (PNB) തുടങ്ങിയ ബാങ്കുകൾ എടിഎം ഇടപാടുകൾക്കും യുപിഐ പിൻവലിക്കലുകൾക്കും പുതിയ ചാർജുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും നിശ്ചിത തുക ഫീസായി നൽകേണ്ടി വരും.

ട്രെയിൻ ടിക്കറ്റും പാൻ കാർഡും

യാത്രക്കാരെ സംബന്ധിച്ചിടത്തോളം ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നത് ഇനി മുതൽ കൂടുതൽ ചെലവേറിയതാകും. വണ്ടി പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുൻപെങ്കിലും ടിക്കറ്റ് ക്യാൻസൽ ചെയ്തില്ലെങ്കിൽ റീഫണ്ട് ലഭിക്കില്ല. പാൻ കാർഡ് അപേക്ഷകൾക്ക് ആധാർ കൂടാതെ ജനന സർട്ടിഫിക്കറ്റ് പോലുള്ള അധിക രേഖകൾ കൂടി ഇനി മുതൽ നിർബന്ധമാകും.

പുതിയ ആദായനികുതി നിയമം

നികുതി മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളാണ് വരുന്നത്. 1961-ലെ ആദായനികുതി നിയമത്തിന് പകരം ‘2025-ലെ ആദായനികുതി നിയമം’ നിലവിൽ വരും. ഐടിആർ ഫയൽ ചെയ്യുന്നതിനായുള്ള ഫോം 16-ന് പകരം പുതിയ ഫോമുകൾ അവതരിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കി സാമ്പത്തിക ആസൂത്രണം നടത്തുന്നത് വരാനിരിക്കുന്ന അധിക ബാധ്യതകൾ കുറയ്ക്കാൻ സഹായിക്കും.

Also read: