01/05/2026
[fontresizer_tawhidurrahmandear_widget]

മരണത്തിലും മകനെ ചേർത്ത് പിടിച്ച് അമ്മ: ജബൽപൂർ ബോട്ട് ദുരന്തത്തിൽപ്പെട്ട അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ

 മരണത്തിലും മകനെ ചേർത്ത് പിടിച്ച് അമ്മ: ജബൽപൂർ ബോട്ട് ദുരന്തത്തിൽപ്പെട്ട അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലുണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ മരണപ്പെട്ട അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തിയത് നൊമ്പരക്കാഴ്ചയാകുന്നു. ജബൽപൂരിലെ ബേഡാഘട്ട് മേഖലയിലെ നർമ്മദ നദിയിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടസമയത്ത് വെള്ളത്തിൽ മുങ്ങിത്താഴുമ്പോഴും തന്റെ കുഞ്ഞിനെ ചേർത്തുപിടിക്കാനുള്ള അമ്മയുടെ അവസാന ശ്രമമാണ് മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ രക്ഷാപ്രവർത്തകർ കണ്ടത്.

ഒപ്പമുണ്ടായിരുന്ന അച്ഛനും മകളും അത്ഭുതകരമായാണ് ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. വിനോദസഞ്ചാരത്തിനായി എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പെട്ടെന്നുണ്ടായ ശക്തമായ ഒഴുക്കോ സാങ്കേതിക തകരാറോ ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളും ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നർമ്മദയിലെ സുന്ദരമായ മാർബിൾ പാറകൾക്കിടയിലൂടെയുള്ള യാത്രയ്ക്കിടെ ഉണ്ടായ ഈ ദുരന്തം വിനോദസഞ്ചാര മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ട അച്ഛനും മകൾക്കും ആവശ്യമായ ചികിത്സയും മാനസിക പിന്തുണയും അധികൃതർ നൽകിവരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ അപകടത്തിൽ 9 പേര് മരണപ്പെടുകയും 24 പേരെ രക്ഷപ്പെടുത്തിയതായും ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രക്ഷപ്പെടുത്തിയവരിൽ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.

Also read: