11/06/2026
[fontresizer_tawhidurrahmandear_widget]

മലയാളിയുടെ മർദനമേറ്റ യുവതി മരിച്ചു; ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്ന് എഫ്ഐആർ; പ്രതി ഒളിവിൽ

 മലയാളിയുടെ മർദനമേറ്റ യുവതി മരിച്ചു; ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്ന് എഫ്ഐആർ; പ്രതി ഒളിവിൽ

തൃശ്ശൂർ: ബെംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂരമർദനത്തിനിരയായ തൃശ്ശൂർ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47-കാരിയാണ് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ദീപക് കൃഷ്ണയ്ക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ബെംഗളൂരുവിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു പ്രതി ദീപക് കൃഷ്ണ. യുവതിയെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായും പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക ചുവയോടെ സമീപിച്ചത് എതിർത്തതിലുള്ള വൈരാഗ്യമാണ് അതിക്രൂരമായ മർദനത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

പ്രശസ്തമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ സഹതടവുകാരിയായിരുന്നു മരിച്ച യുവതി. ജയിലിനുള്ളിൽ ഷെറിന് ലഭിച്ചിരുന്ന വിഐപി പരിഗണനയെക്കുറിച്ച് ഇവർ നേരത്തെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കർണാടക പോലീസ് തൃശ്ശൂരിലെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Also read: