11/06/2026
[fontresizer_tawhidurrahmandear_widget]

‘വിജയിച്ചവരുടെ ജീവിതത്തിൽ ചില ഇത്തിക്കണ്ണികൾ കടന്ന് കൂടാറുണ്ട്’; തൃഷയെ രൂക്ഷമായി വിമർശിച്ച് ഗായിക സുചിത്ര

 ‘വിജയിച്ചവരുടെ ജീവിതത്തിൽ ചില ഇത്തിക്കണ്ണികൾ കടന്ന് കൂടാറുണ്ട്’; തൃഷയെ രൂക്ഷമായി വിമർശിച്ച് ഗായിക സുചിത്ര

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയും നടി തൃഷയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, തൃഷയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗായിക സുചിത്ര രംഗത്ത്. തനിക്ക് തൃഷയെ ഒട്ടും ഇഷ്ടമല്ലെന്നും വിജയിനെ പോലെ വലിയ വിജയങ്ങൾ കൈവരിച്ച വ്യക്തികളുടെ ജീവിതത്തിലേക്ക് ചില ഇത്തിക്കണ്ണികൾ കടന്നുകൂടാറുണ്ടെന്നും സുചിത്ര ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

വിജയിന്റെ വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലേക്കുള്ള പുതിയ ചുവടുവെപ്പിലും വലിയ മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സുചിത്രയുടെ ഈ വിവാദ പരാമർശം. വിജയ് ഇപ്പോൾ സ്വന്തം മാതാപിതാക്കളിൽ നിന്നും ഭാര്യയിൽ നിന്നും അകന്ന് ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വിജയിച്ച ആളുകൾക്ക് ചുറ്റും പരാദങ്ങളെപ്പോലെ ചിലർ തടിച്ചുകൂടുമെന്നും അവർ വിജയിയെ മുതലെടുക്കുമെന്നും സുചിത്ര ആരോപിച്ചു. താൻ പറയുന്നത് വളരെ കൃത്യമായ കാര്യമാണെന്നും ഒട്ടും വളച്ചൊടിക്കാതെ തന്നെ സത്യം വിളിച്ചുപറയുകയാണെന്നും സുചിത്ര വ്യക്തമാക്കി.

വിജയിയെ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും എന്നാൽ തൃഷയുടെ കാര്യത്തിൽ തനിക്ക് താല്പര്യമില്ലെന്നും അവർ തുറന്നു പറഞ്ഞു. വിജയ് ഇപ്പോൾ ഒരു ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും രാഷ്ട്രീയത്തിൽ ശോഭിക്കാൻ പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെ പിന്തുണ അദ്ദേഹത്തിന് ആവശ്യമാണെന്നും സുചിത്ര കൂട്ടിച്ചേർത്തു. വിജയിന്റെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന റിപ്പോർട്ടുകളും അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കുടുംബം പങ്കെടുക്കാതിരുന്നതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

Also read: