അഖിലേഷ് യാദവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി; അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് എസ്പി
ലഖ്നോ: സമാജ്വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇതെന്ന് എസ്.പി ആരോപിച്ചു.
80 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പേജാണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്രത്യക്ഷമായത്. സർക്കാരിൻ്റെ പോരായ്മകൾ ജനങ്ങളുമായി പങ്കുവെക്കാനും പിന്തുണക്കാരുമായി സംവദിക്കാനുമുള്ള യാദവിൻ്റെ പ്രധാന വേദിയായിരുന്നു ഈ അക്കൗണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് ഈ നടപടിക്ക് പിന്നിലെന്നും എസ്.പി. നേതൃത്വം കുറ്റപ്പെടുത്തി.