‘വോട്ട് മോഷണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കാളി, ബംഗാളിലും ബീഹാറിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം’;
ലഖ്നോ: തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിലും ക്രമക്കേടുകളിലും നേരിട്ട് പങ്കാളിയാണെന്ന് അദ്ദേഹം ആരോപിച്ചു. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബി.ജെ.പിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും അദ്ദേഹം കടുത്ത കടന്നാക്രമണം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തം വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിർദേശപ്രകാരം പ്രവർത്തിക്കരുതെന്നും അഖിലേഷ് ആവശ്യപ്പെട്ടു. വോട്ട് മോഷണവും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും സംബന്ധിച്ച് സമാജ്‌വാദി പാർട്ടി നിരവധി തവണ കമ്മീഷന് പരാതി [&Read More