13/06/2026
[fontresizer_tawhidurrahmandear_widget]

കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേരുടെ നില ഗുരുതരം

 കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് തീർഥാടകർ മരിച്ചു. പാലക്കാട് സ്വദേശികളായ ട്രാവലർ ഡ്രൈവർ രാജേഷ്, രമണി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പത്തുപേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കൊട്ടിയൂർ തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറും എതിർദിശയിൽ നിന്നുവന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read: