10/06/2026
[fontresizer_tawhidurrahmandear_widget]

‘എന്തിനാണ് സ്‌പേസ് കൊടുക്കുന്നത്? സഖാക്കൾ പണിയെടുത്ത് ഇയാൾക്ക് ഓഡിയൻസ് ഉണ്ടാക്കണോ? ഇയാളൊക്കെ തിരിഞ്ഞ് കൊത്തും’; കെ.ഇ.എന്നിനെതിരെ ഇടത് ഗ്രൂപ്പിൽ വിമർശനം 

 ‘എന്തിനാണ് സ്‌പേസ് കൊടുക്കുന്നത്? സഖാക്കൾ പണിയെടുത്ത് ഇയാൾക്ക് ഓഡിയൻസ് ഉണ്ടാക്കണോ? ഇയാളൊക്കെ തിരിഞ്ഞ് കൊത്തും’; കെ.ഇ.എന്നിനെതിരെ ഇടത് ഗ്രൂപ്പിൽ വിമർശനം 

കോഴിക്കോട്: ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദിനെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളന സെമിനാറിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ഇടതുപക്ഷ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ രൂക്ഷവിമർശനം. ‘വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തിൽ കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിൽ നടക്കുന്ന സെമിനാറിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഗ്രൂപ്പിൽ ആക്ഷേപം ഉയർന്നത്.

“കെ.ഇ.എന്നിന് നമ്മൾ എന്തിനാണ് സ്പേസ് കൊടുക്കുന്നത്? സംഘടനയിലെ സഖാക്കൾ പണിയെടുത്തു ആളുകളെ എത്തിച്ച് ഇയാൾക്ക് ഓഡിയൻസ് ഉണ്ടാക്കണോ? ഇയാളൊക്കെ തിരിഞ്ഞ് കൊത്തും” എന്നാണ് പ്രചരിച്ച സന്ദേശത്തിലുള്ളത്. സിപിഎം നേതാക്കളടങ്ങിയ ഗ്രൂപ്പിൽ വന്ന സന്ദേശം ആരാണ് അയച്ചതെന്ന് വ്യക്തമല്ല.

തനിക്കെതിരെയുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് കെ.ഇ.എൻ കുഞ്ഞഹമ്മദ് തന്നെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് അതൃപ്തി പരസ്യമാക്കി. ‘ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആർഎസ്എസ് കളി തുടങ്ങുന്നുവോ?’ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. സിപിഎം മട്ടന്നൂർ എംഎൽഎ വി.കെ സനോജും പങ്കെടുക്കുന്ന സെമിനാറിനെച്ചൊല്ലിയാണ് ഈ വിവാദം.

Also read: