തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്ക് പകരം പിഎസ്‌സി ബുള്ളറ്റിനിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി
തിരുവനന്തപുരം: കേരളത്തിലെ മികച്ച തിരക്കഥാകൃത്തായി ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ച രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിനു പകരം ഷുഹൈബ് കൊല്ലക്കേസ് പ്രതിയും സിപിഎം മുൻ പ്രവർത്തകനുമയാ ആകാശ് ത്രില്ലങ്കേരിയുടെ ചിത്രം. മേയ് 15ന് പ്രസിദ്ധീകരിച്ച പിഎസ്‌സി പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാന പേജിലെ സമകാലികം വിഭാഗത്തിലാണ് പിഴവ് വന്നത്. ഉദ്യോഗാർഥികൾക്ക് പരീക്ഷകൾക്ക് പരിശീലനം നേടാനായി ഉപയോഗിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണിത്.
2025ലെ ഫിലിം ക്രിട്ടിക്‌സ് അവാർഡ് സംബന്ധിച്ച് മികച്ച സംവിധായകൻ, നടൻ, നടി തിരക്കഥാകൃത്ത് എന്നിവരുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയത്. മോഹൻലാൽ, കല്യാണി പ്രിയദർശൻ, അനശ്വര രാജൻ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് രാജേഷ് തില്ലങ്കേരി എന്ന ക്യാപ്ഷനിൽ ആകാശ് തില്ലങ്കേരിയുടെ ചിത്രം അച്ചടിച്ചു വന്നത്. പിഴവ് കണ്ടെത്തിയ ഉടനെ ഇ-വെർഷനിൽ ഫോട്ടോ മാറ്റി അപ്‌ഡേറ്റ് ചെയ്തു. തുടർന്ന് ജൂൺ 1ലെ ബുള്ളറ്റിനിൽ ശരിയായ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്തു.