21/07/2026
[fontresizer_tawhidurrahmandear_widget]

‘വിദ്യാഭ്യാസവും പണവും ഉണ്ടായിട്ട് കാര്യമില്ല, ഇന്ത്യക്കാർക്ക് അച്ചടക്കമില്ല’; ന്യൂജേഴ്‌സിയിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ സൂപ്പർ മാർക്കറ്റിൽ തിക്കും തിരക്കും; വിമർശനം

 ‘വിദ്യാഭ്യാസവും പണവും ഉണ്ടായിട്ട് കാര്യമില്ല, ഇന്ത്യക്കാർക്ക് അച്ചടക്കമില്ല’; ന്യൂജേഴ്‌സിയിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ സൂപ്പർ മാർക്കറ്റിൽ തിക്കും തിരക്കും; വിമർശനം

ന്യൂജേഴ്‌സി: യുഎസിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ സൂപ്പർ മാർക്കറ്റിൽ ഉണ്ടായ അനിയന്ത്രിത തിക്കിനും തിരക്കിനും സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പച്ചക്കറികൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വൻ വിലക്കിഴിവ് പ്രഖ്യാപിച്ചതോടെയാണ് നൂറുകണക്കിന് ആളുകൾ കടയിലേക്ക് ഇരച്ചുകയറിയത്. ഓഫർ പ്രഖ്യാപനം കാരണം കടതുറക്കുന്നതിന് മുമ്പ് തന്നെ പുറത്ത് വലിയൊരു ജനക്കൂട്ടം പുറത്ത് തടിച്ചുകൂടിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഉപഭോക്താക്കൾ വിലക്കിഴിവിലുള്ള പച്ചക്കറികളും പഴങ്ങളും വാങ്ങാനായി പരസ്പരം തള്ളിമാറ്റി തിടുക്കം കൂട്ടുന്നതായി കാണാം. പ്രായമായവർ ഉൾപ്പെടെയുള്ളവർ പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വേഗത്തിൽ നിറയ്ക്കാൻ മത്സരിക്കുമ്പോൾ, പശ്ചാത്തലത്തിൽ ആളുകൾ അത്ഭുതത്തോടെ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അമേരിക്കയിലെ സാധാരണ ബ്ലാക്ക് െ്രെഫഡേ സെയിലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇവിടുത്തെ തിരക്കെങ്കിലും, വിലക്കിഴിവ് പച്ചക്കറികൾക്കായിരുന്നു.

പണവും വിദ്യാഭ്യാസവും ഉണ്ടായിട്ട് കാര്യമില്ലെന്നും ഇന്ത്യക്കാർക്ക് മര്യാദക്ക് പെരുമാറാൻ അറിയില്ലെന്നും വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തി. യുഎസിൽ താമസമാക്കിയിട്ടും ഇപ്പോഴും പഴയ ഇന്ത്യയിലെ സ്വഭാവം തന്നെയാണെന്ന് ചിലർ പരിഹസിച്ചു. എന്നാൽ ഈ വിമർശനങ്ങൾക്കും അപ്പുറം, അമേരിക്കയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യക്കാർക്ക് നാട്ടിലെ തനത് പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ആവശ്യത്തിന് കിട്ടാത്ത സാഹചര്യമാണ്. ഇതുകൊണ്ടാണ് വിപണിയിൽ ഇത്ര തിരക്കെന്നാണ് സാമ്പത്തിക വിദഗ്ദർ വിലിയിരുത്തുന്നത.

Also read: