05/09/2026
[fontresizer_tawhidurrahmandear_widget]

‘അവൻ ചെയ്ത്‌ത ക്രൂരതയ്ക്ക് അർഹിച്ചത് കിട്ടി, മൃതദേഹം ഏറ്റുവാങ്ങില്ല; പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതിയുടെ മാതാവ്

 ‘അവൻ ചെയ്ത്‌ത ക്രൂരതയ്ക്ക് അർഹിച്ചത് കിട്ടി, മൃതദേഹം ഏറ്റുവാങ്ങില്ല; പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതിയുടെ മാതാവ്

കൊൽക്കത്ത: കൊൽക്കത്തയിലെ ബരുയിപൂരിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവാഷ് മൊണ്ടാൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അമ്മ രംഗത്ത്. മകൻ ചെയ്ത കൊടുംക്രൂരതയ്ക്ക് അർഹിച്ച ശിക്ഷയാണ് അവന് ലഭിച്ചതെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും അവർ വ്യക്തമാക്കി.” രണ്ട് പൊലീസുകാർ എൻ്റെ വീട്ടിൽ വന്നിരുന്നു. അപ്പോഴാണ് ഞാൻ ഉണർന്നത്. എൻ്റെ മകൻ മരിച്ചുപോയെന്നും ആശുപത്രിയിലേക്ക് വരണമെന്നും അവർ ആവശ്യപ്പെട്ടു. എൻ്റെ ഭർത്താവിന് അസുഖമായതിനാൽ വരാൻ കഴിയില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എൻ്റെ മകൻ ചെയ്‌ത ക്രൂരതക്കുള്ള ശിക്ഷ അവന് ലഭിച്ചു. ഞാൻ അവന്റെ മൃതദേഹം സ്വീകരിക്കില്ല. അവൻ്റെ മൃതദേഹം ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരണ്ട. അവൻ ഒരു നന്മയും ചെയ്‌തിട്ടില്ല. അവൻ തെറ്റ് ചെയ്‌തു, അതിനുള്ള ശിക്ഷയും അവൻ അനുഭവിച്ചു. അവനെ കൊല്ലുകയോ നിങ്ങൾക്ക് ഇഷ്ട്‌ടമുള്ളത് ചെയ്യുകയോ ചെയ്യുക. എനിക്ക് എതിർപ്പില്ല” എന്നാണ് പ്രവാഷിൻ്റെ അമ്മ പറഞ്ഞത്

ചൊവ്വാഴ്ച പുലർച്ചെ ബാരൂയിപൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയുമായി തെളിവെടുപ്പിന് പോയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂരിലെ കുളത്തിന് സമീപം കൃത്യം പുനഃസൃഷ്ടിക്കുന്നതിനിടെ പ്രവാഷ് മൊണ്ടാൽ ഒരു പൊലീസുകാരന്റെ തോക്ക് ബലമായി തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിർത്ത ശേഷം ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് നേരെ സ്വയരക്ഷയ്ക്കായി പൊലീസും തിരികെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ബാരൂയിപൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് കാണാതായ പതിനൊന്നുകാരിയുടെ മൃതദേഹം സൂര്യപൂരിലെ കുളത്തിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പ്രവാഷ് മൊണ്ടാലും മറ്റു രണ്ടുപേരും ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ തന്നെ ചാക്കിലാക്കി കുളത്തിൽ എറിയുകയായിരുന്നു എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഈ ദാരുണ സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ അക്രമാസക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്.

Also read: