22/07/2026
[fontresizer_tawhidurrahmandear_widget]

ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു; വരൻ സിപിഐ നേതാവും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണൻ

 ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു; വരൻ സിപിഐ നേതാവും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണൻ

കൊല്ലം: പുനലൂർ എഎസ്പി ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണനാണ് വരൻ. സിപിഐ നേതാവ് കൂടിയായ രാഹുൽ, മുൻ എംഎൽഎ കെ കൃഷ്ണപിള്ളയുടെ ചെറുമകനും കെ രാധാകൃഷ്ണൻ്റെ മകനുമാണ്. അടുത്ത മാസത്തോടെ ഇവരുടെ വിവാഹ നിശ്ചയം നടക്കുമെന്നാണ് വിവരം.

മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ് ഡോ. ഒ അപർണ. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം കൊവിഡ് കാലത്ത് മലപ്പുറം ഗവ. ആശുപത്രിയിൽ ഡോക്‌ടറായി സേവനം അനുഷ്ഠിച്ചിരുന്നു. ഈ സമയത്ത് ഓൺലൈനിലൂടെ സിവിൽ സർവീസ് പഠനം നടത്തി, ആദ്യ അവസരത്തിൽ തന്നെ 475-ാം റാങ്ക് നേടിയാണ് അപർണ ഐപിഎസ് സ്വന്തമാക്കിയത്. മലപ്പുറം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് എസ്ഐയായി വിരമിച്ച ഒളക്കൽ അനിൽകുമാറിന്റെയും അധ്യാപികയായ കെ ഷീബയുടെയും മകളാണ്. നിലവിൽ കൊല്ലം റൂറൽ ജില്ലയിലെ പുനലൂർ സബ് ഡിവിഷൻ എഎസ്പിയായി സേവനമനുഷ്ഠിക്കുകയാണ് അപർണ.

Also read: