22/07/2026
[fontresizer_tawhidurrahmandear_widget]

‘കോടിക്കണക്കിന് ജീവൻ രക്ഷിച്ചു, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്കാണ് നൊബേൽ ലഭിക്കേണ്ടത്’; ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചെന്ന് ആവർത്തിച്ച് ട്രംപ്

 ‘കോടിക്കണക്കിന് ജീവൻ രക്ഷിച്ചു, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്കാണ് നൊബേൽ ലഭിക്കേണ്ടത്’; ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചെന്ന് ആവർത്തിച്ച് ട്രംപ്

വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്താനും തമ്മിലുണ്ടായ കടുത്ത സൈനിക സംഘർഷം പരിഹരിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്‌സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. ഇന്ത്യ-പാക്ക് സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്കാണ് മറ്റാരേക്കാളും മുൻപ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കേണ്ടിയിരുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

സംഘർഷം അവസാനിപ്പിച്ചതിലൂടെ 3 മുതൽ 5 കോടി വരെ ആളുകളുടെ ജീവനാണ് താൻ രക്ഷിച്ചതെന്ന് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. കഴിഞ്ഞവർഷം മേയിലുണ്ടായ നാലു ദിവസത്തെ സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം അവകാശപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി കഴിഞ്ഞവർഷം മേയ് 7നാണ് പാക്ക് അധീനതയിലുള്ള ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ ‘ഓപറേഷൻ സിന്ദൂർ’ ആരംഭിച്ചത്. മേയ് 10 ഓടെ ഇരുരാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, സംഘർഷത്തിൽ മൂന്നാം കക്ഷിയുടെ യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി. യുഎസിൻ്റെ മധ്യസ്‌ഥതയുമില്ലാതെ, ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ നേരിട്ടുള്ള ചർച്ചകൾക്കൊടുവിലാണ് സൈനിക നടപടികൾ നിർത്തിവച്ചതെന്നാണ് ഇന്ത്യയുടെ നിലപാട്. ഓപറേഷൻ സിന്ദൂർ സൈനിക നീക്കത്തിലൂടെ പാക്കിസ്‌ഥാൻ്റെ എഫ് 16 വിമാനങ്ങൾ ഉൾപ്പെടെ ഒരു ഡസനോളം സൈനിക വിമാനങ്ങൾ തകർക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്‌തിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

Also read: