27/07/2026
[fontresizer_tawhidurrahmandear_widget]

വീട്ടില്‍ കറ്റാര്‍വാഴ കൃഷി ചെയ്ത് വന്‍തുക സമ്പാദിക്കാം!; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 വീട്ടില്‍ കറ്റാര്‍വാഴ കൃഷി ചെയ്ത് വന്‍തുക സമ്പാദിക്കാം!; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള കറ്റാർവാഴ ആരോഗ്യ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ മികച്ചതാണ്. മുടി തഴച്ചുവളരാനും, ചർമം മൃദുവാക്കാനും മറ്റും കറ്റാർവാഴ സഹായിക്കാറുണ്ട്. നിരവധി ഔഷധഗുണങ്ങളുള്ളതിനാൽ സോപ്പുകൾ, സൗന്ദര്യവർദ്ധക ക്രീമുകൾ എന്നിവയിലൊക്കെ കറ്റാർവാഴ വൻതോതിൽ ഉപയോഗിക്കാറുണ്ട്. അതിനാൽത്തന്നെ വിപണിയിൽ ഇതിന് എന്നും വൻ ഡിമാൻഡുമാണ്. ഇതുകൊണ്ട് സ്ഥലപരിമിതി ഉള്ളവർ പോലും വീട്ടിൽ കറ്റാർവാഴ വച്ചുപിടിപ്പിക്കാൻ താത്പര്യപ്പടുന്നവരാണ്.

വീടുകളിൽ വളരെ എളുപ്പത്തിൽ ചട്ടിയിലോ തുറസ്സായ സ്ഥലങ്ങളിലോ കറ്റാർവാഴ കൃഷി ചെയ്യാൻ സാധിക്കും.

  1. പരിചരണം വേണം നടുമ്പോൾ മുതൽ

തെരഞ്ഞെടുക്കുന്ന മണ്ണ് മുതൽ വളർച്ചയുടെ ആരോ ഘട്ടത്തിലും ശ്രദ്ധ വേണ്ട ഒന്നാണ് കറ്റാർവാഴ. ജലാംശം ഏറെയുള്ള സസ്യമായതിനാൽ വെള്ളം നന്നായി വലിച്ചെടുക്കുന്ന തരത്തിലുള്ള മണ്ണാണ് കറ്റാർവാഴ നട്ടുപിടിപ്പിക്കാൻ ഏറ്റവും ഉചിതം. മറ്റ് ചെടികളെ പോലെ തന്നെഅമിതമായി വെള്ളം കെട്ടിനിന്നാൽ അത് സസ്യത്തെ ബാധിക്കും. കറ്റാർവാഴയുടെ വേരുകൾ വളർന്ന് പന്തലിക്കുന്നവയാണ്. അതുകൊണ്ട് അവയ്ക്ക് സുഖമമായി വളരാൻ വലിപ്പത്തിലുള്ള കണ്ടെയ്‌നറുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

  1. എങ്ങനെ വളർത്താം കറ്റാർവാഴയെ

നേരത്തെ പറഞ്ഞതുപോലെ ജലാംശം കൂടുതലുള്ളതിനാൽ വേരുകൾ ചീയാതെ നോക്കുക എന്നതാണ് കറ്റാർവാഴ തഴച്ചുവളരാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവയ്ക്ക് വളരാൻ വെള്ളം കുറവ് മതിയാകും. ഇതിനായി ലാവ റോക്കുകളോ, മണൽ, മണ്ണ്, പെർലൈറ്റ് എന്നിവ ചേർത്ത പ്രത്യേക മിശ്രിതമോ ഉപയോഗിക്കാം.

  1. അമിതമായാൽ ‘വളവും’ വിഷം

മറ്റ് ചെടികളേപ്പോലെ വളം അധികം ആവശ്യമില്ലാത്ത ഒന്നാണ് കറ്റാർവാഴ. മാത്രമല്ല വളം അധികമായാൽ ചെടി നശിച്ചുപോകാൻ വരെ കാരണമാണ്. അതുകൊണ്ട് ആവശ്യമെങ്കിൽ ഇത്തരം ചെടികൾക്കായി പ്രത്യേകം ലഭ്യമായ വളങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. അതല്ലെങ്കിൽ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഉചിതം.

  1. വെളിച്ചം അധികം വേണ്ട, ചൂടും

കറ്റാർവാഴയുടെ വളർച്ചക്ക് പ്രകാശം അത്യാവശ്യമാണ്. പക്ഷേ നേരിട്ട് അമിതമായ വെയിലേറ്റാൽ ഇലകളിൽ പാടുകൾ വരാൻ തുടങ്ങും. 55 മുതൽ 85 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയാണ് കറ്റാർവാഴകൾക്ക് അത്യുത്തമം. പ്രതിദിനം ആറ് മണിക്കൂറെങ്കിലും കറ്റാർവാഴയ്ക്ക് കൃത്യമായ സൂര്യപ്രകാശവും ഉറപ്പാക്കേണ്ടതുണ്ട്.

  1. വെട്ടിനിർത്താം ഇലകളെ

ആരോഗ്യമുള്ള പുതിയ ഇലകൾ തഴച്ചു വളരാൻ കൃത്യമായ ഇടവേളകളിൽ അവ മുറിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. വാടിത്തുടങ്ങിയതോ, നിറം മങ്ങിയതോ, പഴക്കം ചെന്നതോ ആയ ഇലകളെ ആദ്യം മുറിച്ചുമാറ്റുക. ചെടിയുടെ മധ്യഭാഗത്തുള്ളതായിരിക്കും പുതിയ ഇലകൾ. ഇവയെ മുറിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓരോ തവണ മുറിച്ചു നീക്കുമ്പോഴും ചെടിയിൽ അഞ്ചോ ആറോ തണ്ട് വീതം അവശേഷിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. തണ്ടുകൾ വളർന്നുവരുന്നതനുസരിച്ച് ഇവയെ വേരോടെ പിഴുത് മറ്റൊരു കണ്ടെയ്‌നറിലേക്ക് മാറ്റേണ്ടതുമുണ്ട്.

Also read: