03/08/2026
[fontresizer_tawhidurrahmandear_widget]

‘2018-ൽ ഓണം പോലെയായിരുന്നു, ഇന്ന് ഒന്നുമില്ല’- പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പിൽ സൗകര്യങ്ങൾ അപര്യാപ്തമെന്ന് പരാതി

 ‘2018-ൽ ഓണം പോലെയായിരുന്നു, ഇന്ന് ഒന്നുമില്ല’- പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പിൽ സൗകര്യങ്ങൾ അപര്യാപ്തമെന്ന് പരാതി

പത്തനംതിട്ട: “2018-ൽ 14 ദിവസം ക്യാമ്പിൽ കിടന്നപ്പോഴും ഓണം പോലെ ഭക്ഷണവും സാധനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഒന്നുമില്ല”. പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പിലെ സൗകര്യക്കുറവിനെക്കുറിച്ച് ഒരു അന്തേവാസി പങ്കുവെച്ച വാക്കുകളാണിത്.

ക്യാമ്പിൽ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തമാണെന്നും പഞ്ചായത്തിൽ നിന്ന് കാര്യമായ സഹായം ലഭിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടികൾ തന്നെയാണ് ക്യാമ്പിൽ കഞ്ഞിയുണ്ടാക്കിയത്. മൂന്നു മണിക്ക് ലഭിച്ച ഉണക്കച്ചപ്പാത്തിക്ക് ശേഷം കഞ്ഞിയും പയറുമാണ് നൽകിയത്. രാവിലെ തയ്യാറാക്കിയ ഉപ്പുമാവ് മോശമായതിനാൽ പലരും കഴിച്ചതുമില്ല.

എല്ലാ വർഷവും ആവർത്തിക്കുന്ന ഈ പ്രളയദുരിതത്തിൽ തണലില്ലാത്തവർ എങ്ങനെ ജീവിക്കുമെന്നാണ് ക്യാമ്പിലുള്ളവർ ചോദിക്കുന്നത്. ക്യാമ്പിലെ വീഴ്ചകളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പഞ്ചായത്ത് ജീവനക്കാരിയായ മകൾ തന്നോട് ആവശ്യപ്പെട്ടിരുന്നതായും അവർ കൂട്ടിച്ചേർത്തു.

Also read: