ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളിയെ കടുവ കൊന്നുഭക്ഷിച്ചു; വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
ഗൂഡല്ലൂർ: ഗൂഡല്ലൂർ ഓവേലിയിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നു. ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടം തൊഴിലാളിയും വനത്തോട് ചേർന്ന പാടിയിലെ താമസക്കാരനുമായ ബാലകൃഷ്ണൻ മരുതൻ (65) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ, പമ്പുഹൗസിൽ നിന്ന് 500 മീറ്റർ അകലെ കടുവ ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ വനംവകുപ്പിൻ്റെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥയുണ്ടായതായി ആരോപിച്ച് പ്രദേശവാസികൾ സ്ഥലത്ത് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.