04/09/2026
[fontresizer_tawhidurrahmandear_widget]

വീഡിയോ കോൾ ചെയ്ത് അനുശ്രീ ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയിൽ | Kasaragod bank employee couple suicide

 വീഡിയോ കോൾ ചെയ്ത് അനുശ്രീ ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയിൽ | Kasaragod bank employee couple suicide

കാസർകോട്/എറണാകുളം: ഡിസംബറിൽ നടക്കാനിരുന്ന വിവാഹത്തിന്റെ സന്തോഷങ്ങൾക്കിടയിൽ നാടിനെയും ബന്ധുക്കളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി ബാങ്ക് ജീവനക്കാരായ പ്രതിശ്രുത വധുവിന്റെയും വരന്റെയും ദാരുണാന്ത്യം(Kasaragod bank employee couple suicide). പ്രതിശ്രുത വധു കർണാടകയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയതിന് തൊട്ടുപിന്നാലെ പ്രതിശ്രുത വരനായ യുവാവിനെ എറണാകുളത്തെ ഹോട്ടൽ മുറിയിലും മരിച്ച നിലയിൽ കണ്ടെത്തി.

കാസർകോട് പൂച്ചക്കാട് കിഴക്കേക്കരയിലെ പി. അനുശ്രീ (25), കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി വി. അമൽ (27) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. രണ്ടുപേരും ബാങ്ക് ജീവനക്കാരായിരുന്നു. വരുന്ന ഡിസംബർ 26നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

വീഡിയോ കോളിന് പിന്നാലെ ആത്മഹത്യ | Kasaragod bank employee couple suicide

ഗ്യാസ് ഏജൻസി ഉടമ തയ്യിൽ വീട്ടിൽ കെ. ചന്ദ്രന്റെയും റീനയുടെയും മകളായ അനുശ്രീ കർണാടകയിലെ മൈസൂരു എസ്.ബി.ഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയായിരുന്നു. ചൊവ്വാഴ്ച ഹുൻസൂരിലെ താമസസ്ഥലത്താണ് അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുൻപ് ഇരുവരും തമ്മിൽ വീഡിയോ കോൾ ചെയ്തിരുന്നതായി വിവരമുണ്ട്.

വീഡിയോ കോളിന് പിന്നാലെ അനുശ്രീ ജീവനൊടുക്കിയ വിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്ന പ്രതിശ്രുത വരൻ അമലും ജീവനൊടുക്കിയത്. എറണാകുളത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കേസെടുത്ത് പോലീസ് | Kasaragod bank employee couple suicide

പി. ശ്രീലക്ഷ്മിയാണ് അനുശ്രീയുടെ സഹോദരി. ഹുൻസൂരിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം അനുശ്രീയുടെ മൃതദേഹം ഇന്നു വൈകിട്ടോടെ പൂച്ചക്കാട്ടെ വസതിയിലെത്തിച്ച് സംസ്‌കരിച്ചു. അമലിന്റെ മരണവാർത്തയറിഞ്ഞ് ഇരിട്ടിയിലെ ബന്ധുക്കൾ കൊച്ചിയിലേക്ക് തിരിച്ചു.

സംഭവത്തിൽ കർണാടക പോലീസും എറണാകുളം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവർക്കുമിടയിൽ പെട്ടെന്നുണ്ടായ തർക്കമാണോ അതോ മറ്റെന്തെങ്കിലും മാനസിക സമ്മർദമാണോ ദാരുണമായ നടപടിയിലേക്കു നയിച്ചതെന്ന് വ്യക്തമല്ല. ഇരുപത്തഞ്ചും ഇരുപത്തേഴും വയസ്സുള്ള, ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന രണ്ടുപേരുടെ വേർപാട് കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും വലിയ ആഘാതമായി മാറിയിരിക്കുകയാണ്.

Also read: