ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളി താരങ്ങളായ മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അർജുന അവാർഡ്
ന്യൂഡൽഹി: 2025-ലെ ദേശീയ കായിക പുരസ്കാരങ്ങൾ കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം പ്രഖ്യാപിച്ചു. രണ്ടു മലയാളികൾ ഉൾപ്പെടെ രാജ്യത്തെ 17 പ്രമുഖ കായിക താരങ്ങൾക്ക് ഇത്തവണത്തെ അർജുന അവാർഡ് ലഭിച്ചു. ബാഡ്മിന്റൺ താരം ട്രീസ ജോളി, അത്ലറ്റിക്സ് താരം മുഹമ്മദ് അജ്മൽ വി എന്നിവരാണ് അഭിമാനകരമായ ഈ പുരസ്കാരത്തിന് അർഹരായ മലയാളി താരങ്ങൾ.
തേജാശ്വിൻ ശങ്കർ (അത്ലറ്റിക്സ്), പ്രിയങ്ക ഗോസ്വാമി (അത്ലറ്റിക്സ്), പുല്ലേല ഗായത്രി ഗോപിചന്ദ് (ബാഡ്മിന്റൻ), നരേന്ദർ (ബോക്സിംഗ്), വിഡിറ്റ് ജിതേന്ദ്ര ദേശ്മുഖ് (ചെസ്സ്), ധനുഷ് ശ്രീകാന്ത് (ഷൂട്ടിംഗ്), ലാൽരംസിയാമി (ഹോക്കി), രാജ് കുമാർ പാൽ (ഹോക്കി), സുർജീത് (കബഡി), പൂജ (കബഡി), രുദ്രാഞ്ച് (പാരാ ഷൂട്ടിംഗ്), എക്ത ഭ്യാൻ (പാരാ അത്ലറ്റിക്സ്), അരവിന്ദ് സിംഗ് (റോവിംഗ്), അഖിൽ (ഷൂട്ടിംഗ്) എന്നിവരാണ് അർജുന അവാർഡിന് അർഹരായ മറ്റ് താരങ്ങൾ.
കായിക പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് മൂന്ന് പേർ അർഹരായി. പർവീർ സിംഗ് (അത്ലറ്റിക്സ്), ഛോട്ടേ ലാൽ യാദവ് (ബോക്സിംഗ്), നേഹ നന്ദകുമാർ ചവാൻ (ഷൂട്ടിംഗ്) എന്നിവർക്കാണ് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത്. കൂടാതെ, മുൻ ഫുട്ബോൾ താരം അരുമൈനായകം കായിക മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന മുൻനിർത്തി ലൈഫ് ടൈം അർജുന പുരസ്കാരത്തിന് അർഹനായി.