04/09/2026
[fontresizer_tawhidurrahmandear_widget]

ദിവസം മുഴുവൻ കുളത്തിൽ; അപൂർവരോഗം ബാധിച്ച ഇഖ്ബാലിന് രക്ഷാകരം നീട്ടി അനന്ത് അംബാനി | Anant Ambani helps Murshidabad teen in pond

 ദിവസം മുഴുവൻ കുളത്തിൽ; അപൂർവരോഗം ബാധിച്ച ഇഖ്ബാലിന് രക്ഷാകരം നീട്ടി അനന്ത് അംബാനി | Anant Ambani helps Murshidabad teen in pond

കൊൽക്കത്ത/മുംബൈ: ദിവസവും രാവും പകലുമെന്നില്ലാതെ മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കഴിയണം(Anant Ambani helps Murshidabad teen in pond). പുറത്തിറങ്ങിയാൽ വെന്തുരുകുന്ന കൊടുംചൂട്! പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽനിന്നുള്ള ഒരു കൗമാരക്കാരൻ വർഷങ്ങളായി കഴിയുന്ന ദുരിതക്കയമാണിത്. മുർഷിദാബാദിലെ ബെൽദംഗ സ്വദേശിയായ ഇഖ്ബാൽ ഷെയ്ഖിനാണ് ഈ അപൂർവരോഗമുള്ളത്. 16കാരന്റെ വാർത്ത അറിഞ്ഞ് ഒടുവിൽ വിദഗ്ധ ചികിത്സയ്ക്കായി മുകേഷ് അംബാനിയുടെ മകനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടറുമായ അനന്ത് അംബാനി നേരിട്ട് ഇടപെട്ടിരിക്കുകയാണിപ്പോൾ.

കടുത്ത ആരോഗ്യ-മാനസിക പ്രശ്‌നങ്ങൾ കാരണം വെള്ളത്തിൽ തന്നെ കഴിയാൻ വിധിക്കപ്പെട്ട ഇഖ്ബാലിന്റെ ദുരിതജീവിതം വാർത്തകളിൽ ഇടംപിടിച്ചതിനെ തുടർന്നാണ് അനന്ത് സഹായഹസ്തവുമായി രംഗത്തുവന്നത്. അദ്ദേഹത്തിന്റെ പ്രത്യേക നിർദേശപ്രകാരം കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തിൽ മുംബൈയിൽ എത്തിച്ചിരിക്കുകയാണ്.

പൊള്ളുംചൂടും അപൂർവ പ്രതിഭാസവും | Anant Ambani helps Murshidabad teen in pond

പശ്ചിമ ബംഗാളിലെ ബെൽദംഗ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇഖ്ബാൽ ഷെയ്ഖ് അസാധാരണമായ ശാരീരിക മാനസിക അവസ്ഥകളിലൂടെയാണ് കടന്നുപോയത്. ശരീരത്തിൽ കടുത്ത പുകച്ചിൽ അനുഭവപ്പെടുന്ന പ്രത്യേക രോഗാവസ്ഥയാണിത്. വെള്ളത്തിന് വെളിയിൽ കരയിലേക്ക് കയറുമ്പോൾ ശരീരം മുഴുവൻ അതികഠിനമായി പുകയുകയും നീറ്റൽ അനുഭവപ്പെടുകയും ചെയ്യും. വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ മാത്രമാണ് ഈ പൊള്ളുന്ന നീറ്റലിൽനിന്ന് അൽപം ആശ്വാസം ലഭിച്ചിരുന്നത്.

കരയിൽ കയറുമ്പോൾ ഏതോ അദൃശ്യ ശക്തി തന്റെ ശരീരത്തെ ബാധിക്കുന്നത് പോലെ തോന്നുന്നുവെന്നും വെള്ളത്തിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നുവെന്നും ഇഖ്ബാൽ വെളിപ്പെടുത്തിയിരുന്നു. ‘ജിന്ന്'(അദൃശ്യശക്തി) ശരീരത്തിൽ ആവേശിച്ചതാണെന്ന പ്രചാരണവും ഗ്രാമത്തിൽ പ്രചരിക്കുന്നുണ്ട്. ബെൽദംഗയിലെ ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പ്രാഥമിക ചികിത്സകളിൽ രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. കടുത്ത ദാരിദ്ര്യവും ദയനീയ സാഹചര്യവും കാരണം കൃത്യമായ ചികിത്സയോ പരിചരണമോ നൽകാൻ മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.

ഇതേതുടർന്ന് കുടുംബം കണ്ടെത്തിയ പരിഹാരമായിരുന്നു കുളത്തിലെ ജീവിതം! കരയിൽ നിൽക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന അസ്വസ്ഥതകളോ അല്ലെങ്കിൽ മറ്റു മാനസിക സംഘർഷങ്ങളോ കാരണം ദിവസങ്ങളും മാസങ്ങളും ഒടുവിൽ വർഷങ്ങളോളം കുളത്തിലെ വെള്ളത്തിൽ തന്നെ കഴിയാൻ ശീലിക്കുകയായിരുന്നു.

അനന്തിന്‍റെ ഇടപെടൽ; മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്ത് ചികിത്സ | Anant Ambani helps Murshidabad teen in pond

സമൂഹമാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും ഒരുപോലെ ചർച്ചയായ 16കാരന്റെ ദയനീയ കഥ അനന്ത് അംബാനിയുടെ ശ്രദ്ധയിൽപെട്ടതോടെയാണു വിദഗ്ധ ചികിത്സയ്ക്കുള്ള വഴി തെളിഞ്ഞത്. വിഷയം ഗൗരവമായി എടുത്ത അദ്ദേഹം, എത്രയും പെട്ടെന്ന് കുട്ടിക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കാൻ തന്റെ ടീമിന് നിർദേശം നൽകി.

Anant Ambani helps Murshidabad teen in pond

സാമ്പത്തിക പരാധീനതകൾ കാരണം ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്ന ആ കുടുംബത്തിന് താങ്ങാവാനും, കൗമാരക്കാരന്റെ ജീവൻ രക്ഷിക്കാനുമുള്ള പദ്ധതിയാണ് അനന്ത് തയാറാക്കിയത്. മുർഷിദാബാദിൽനിന്ന് ഇത്രയും ഗുരുതരാവസ്ഥയിലുള്ള ഒരു കൗമാരക്കാരനെ റോഡ് മാർഗം മുംബൈയിലേക്ക് എത്തിക്കുന്നത് പ്രായോഗികമായിരുന്നില്ല. ഇത്രയും മണിക്കൂറുകൾ നീണ്ട യാത്ര ഇഖ്ബാലിന്റെ ആരോഗ്യനില കൂടുതൽ വഷളാക്കുമെന്ന് മെഡിക്കൽ സംഘം വിലയിരുത്തി. തുടർന്ന്, അനന്തിന്റെ പ്രത്യേക നിർദേശപ്രകാരം കുട്ടിയെയും കൂടെയുള്ളവരെയും മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനായി പ്രത്യേക ചാർട്ടേർഡ് വിമാനവും മെഡിക്കൽ എമർജൻസി സംവിധാനങ്ങളും ഒരുക്കി. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ മേൽനോട്ടത്തിൽ സുരക്ഷിതമായി മുംബൈയിൽ എത്തിച്ച ഉടൻ തന്നെ കുട്ടിയെ നഗരത്തിലെ അത്യാധുനിക സൗകര്യങ്ങളുള്ള പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി പ്രവേശിപ്പിച്ചു. ഇത് ത്വക്ക് സംബന്ധമായ അസുഖമാണോ, നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നമാണോ, അതോ മാനസികാരോഗ്യ തകരാറാണോ എന്ന് തിരിച്ചറിയാനാണ് മുംബൈയിലെ സർ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ഇപ്പോൾ സമഗ്രമായ മെഡിക്കൽ പരിശോധനകൾ നടത്തുന്നത്.

മുംബൈയിലെ പ്രമുഖ ആശുപത്രിയിൽ ഇഖ്ബാൽ ഷെയ്ഖിന് അതിവിദഗ്ധ വൈദ്യ പരിശോധനകളാണ് ഇപ്പോൾ നടത്തിവരുന്നത്. വർഷങ്ങളോളം വെള്ളത്തിൽ തന്നെ കഴിഞ്ഞുകൂടിയത് ശരീരത്തിലുണ്ടാക്കിയ അണുബാധകളും മറ്റ് ചർമപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള പ്രത്യേക ചികിത്സകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, മാനസികമായ പുനരധിവാസത്തിനായി പ്രൊഫഷണൽ സൈക്യാട്രിസ്റ്റുകളുടെയും കൗൺസിലർമാരുടെയും സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വിദഗ്ധ ചികിത്സയിലൂടെ കൗമാരക്കാരന്റെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുമെന്നാണ് ആശുപത്രി അധികൃതർ പങ്കുവയ്ക്കുന്ന പ്രതീക്ഷ.

Also read: