04/09/2026
[fontresizer_tawhidurrahmandear_widget]

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു

 വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെ വെങ്ങാനൂർ അയ്യങ്കാളി സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമായിരുന്നു അപകടം.

രാത്രി ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് കാറുമായി തിരുവനന്തപുരത്തേക്ക് തിരിച്ചതായിരുന്നു ടൈറ്റസ്. വെങ്ങാനൂരിൽ എത്തിയപ്പോൾ കാറിന്റെ മുൻവശത്തുനിന്ന് കനത്ത പുക ഉയരുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു. റോഡരികിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നതിനിടെ പിന്നോട്ട് ഉരുണ്ട കാർ സമീപത്തെ മരച്ചില്ലകളിലേക്കും വാഴത്തോട്ടത്തിലേക്കും ഇടിച്ചുകയറി.

തീ ഉയർന്നതോടെ കാറിന്റെ ഡോറുകൾ ലോക്കാവുകയും സീറ്റ് ബെൽറ്റ് കുടുങ്ങുകയും ചെയ്തതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ അലാറം മുഴങ്ങിയതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഗ്ലാസും ഡോറും തകർത്ത് ഇയാളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കനത്ത തീ കാരണം സാധിച്ചില്ല.

Also read: