07/09/2026
[fontresizer_tawhidurrahmandear_widget]

9-ാം ക്ലാസുകാരിയെ മർദിച്ച സംഭവം: നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കൂടത്തായിൽ വിദ്യാർഥികളും രക്ഷിതാക്കളും

 9-ാം ക്ലാസുകാരിയെ മർദിച്ച സംഭവം: നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കൂടത്തായിൽ വിദ്യാർഥികളും രക്ഷിതാക്കളും

കോഴിക്കോട്: കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസുകാരിക്ക് സീനിയർ വിദ്യാർഥിനികളുടെ മർദനമേറ്റ സംഭവത്തിൽ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത്. പരാതിക്കാരിയായ കുട്ടിയുടെ മുഡൂർ-മേപ്പള്ളി മേഖലയിലെ എൺപതോളം വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചു.

ആഗസ്റ്റ് 31-നായിരുന്നു കേസിനാസ്പദമായ സംഭവം. ഓണാഘോഷത്തിന് പത്താം ക്ലാസുകാർ നിശ്ചയിച്ച ഡ്രസ് കോഡ് അറിയാതെ ധരിച്ചെത്തിയ ഒൻപതാം ക്ലാസുകാരിയെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ ദിവസം ശുചിമുറിക്ക് സമീപം വെച്ച് സീനിയർ വിദ്യാർഥിനികൾ മർദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിനി മെഡിക്കൽ കോളജ് ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്.

സംഭവത്തിൽ ആരോപണവിധേയരായ രണ്ട് സീനിയർ വിദ്യാർഥിനികളെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തെങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള നടപടി തൃപ്തികരമല്ലെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരാതി. പ്രശ്ന പരിഹാരത്തിനായി ഉടൻ സർവ്വകക്ഷിയോഗം ചേരും.

Also read: