02/06/2026
[fontresizer_tawhidurrahmandear_widget]

മോദിജിക്ക് ഹരിയാനയില്‍ 22 വോട്ട് ഇട്ട സംഘത്തിന്റെ മകള്‍, ഇന്ത്യയിലെ പല സര്‍ക്കാരുകള്‍ക്കും പിന്നിലെ വനിത; ആളുമാറി ആര്യന്‍ ഖാന്റെ ബ്രസീലിയന്‍ പെണ്‍സുഹൃത്തിന്റെ പേജില്‍ ഇന്ത്യക്കാരുടെ പൊങ്കാല്

 മോദിജിക്ക് ഹരിയാനയില്‍ 22 വോട്ട് ഇട്ട സംഘത്തിന്റെ മകള്‍, ഇന്ത്യയിലെ പല സര്‍ക്കാരുകള്‍ക്കും പിന്നിലെ വനിത; ആളുമാറി ആര്യന്‍ ഖാന്റെ ബ്രസീലിയന്‍ പെണ്‍സുഹൃത്തിന്റെ പേജില്‍ ഇന്ത്യക്കാരുടെ പൊങ്കാല്

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്കിടെ, സോഷ്യല്‍ മീഡിയയില്‍ താരമായത് ബ്രസീലിയന്‍ മോഡലും നടിയുമായ ലാരിസ ബോണസി. ഹരിയാനയില്‍ 22 വോട്ട് ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി പുറത്തുവിട്ട, ബ്രസീലിയന്‍ മോഡലിന്റെ പേര് തെറ്റിദ്ധരിച്ചാണ് ആര്യന്‍ ഖാന്‍രെ പെണ്‍സുഹൃത്ത് കൂടിയായ ലാരിസയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇന്ത്യക്കാര്‍ പൊങ്കാല തുടങ്ങിയത്.

ബ്രസീലിയന്‍ മോഡലിന്റെ ചിത്രം മാത്രമാണ് രാഹുല്‍ പുറത്തുവിട്ടിരുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ലാറിസ നെരി എന്നു പേരുള്ള മോഡല്‍ തന്നെ പിന്നീട് വിവാദങ്ങളോട് പ്രതികരിച്ചു രംഗത്തെത്തുകയായിരുന്നു. ഹരിയാനയിലെ 10 പോളിങ് ബൂത്തുകളിലായി ഇവരുടെ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളില്‍ 22 തവണ വോട്ട് ചെയ്‌തെന്നായിരുന്നു രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത്.

ഇതോടെയാണ്, ഇന്ത്യയില്‍ നേരത്തെ തന്നെ പ്രശസ്തയായ ലാരിസ ബോണസിയാണ് ആ മോഡല്‍ എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തെറ്റിദ്ധരിച്ചത്. ബോളിവുഡ് താരം ആര്യന്‍ ഖാനുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന ലാരിസയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പൊങ്കാലയാണ്. ‘ഇന്ത്യന്‍ പൗരത്വം ലഭിച്ചതില്‍ അഭിനന്ദനങ്ങള്‍’, ‘നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്രശസ്തയാണ്’, ‘ഇന്ത്യയില്‍ പല സര്‍ക്കാരുകള്‍ക്കും പിന്നില്‍ താങ്കളാണ്’, ‘ഹരിയാനയില്‍ മോദിജിക്ക് 22 വോട്ട് ഇട്ട സംഘത്തിന്റെ മകള്‍’ ഇങ്ങനെ പോകുന്നു കമന്റുകളും ട്രോളുകളും.

അതിനിടെ, ലാരിസ നെരി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വോട്ടര്‍ പട്ടികയിലെ ചിത്രം തന്റെ പഴയ സ്റ്റോക്ക് ഇമേജ് ആണെന്നും, തനിക്ക് ഇന്ത്യന്‍ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും അവര്‍ പ്രതികരിച്ചു. ഇന്നുവരെ ഇന്ത്യയില്‍ വന്നിട്ടില്ലെന്നും ലാരിസ നെരി ഒരു വീഡിയോയിലൂടെ പിന്നീട് വ്യക്തമാക്കി.

വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വോട്ട് തട്ടിപ്പ് ആരോപണം ശക്തമാക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധത്തിലാക്കുകയും ചെയ്യുമ്പോള്‍, തെറ്റിദ്ധാരണയുടെ പേരില്‍ ആര്യന്‍ ഖാന്റെ സുഹൃത്ത് എന്ന നിലയില്‍ ലാരിസ ബോണസിയാണ് അപ്രതീക്ഷിതമായി വിവാദ നായികയായി മാറിയത്.

Also read: