22/10/2026
[fontresizer_tawhidurrahmandear_widget]

‘തടവുകാർക്ക് ഇനി മട്ടനും മീനുമില്ല; പകരം ചിക്കനും മുട്ടയും’; കോടികൾ ലാഭിക്കാൻ ജയിൽ വകുപ്പ്

 ‘തടവുകാർക്ക് ഇനി മട്ടനും മീനുമില്ല; പകരം ചിക്കനും മുട്ടയും’; കോടികൾ ലാഭിക്കാൻ ജയിൽ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. ഉയർന്ന സാമ്പത്തിക ചെലവും തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി മട്ടനും മീനും മെനുവിൽനിന്ന് പൂർണമായി ഒഴിവാക്കാനാണ് ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്.

നിലവിൽ ശനിയാഴ്ചകളിൽ മട്ടനും ആഴ്ചയിൽ രണ്ടുദിവസം മീനുമാണ് തടവുകാർക്ക് നൽകിവരുന്നത്. ഇതിനുപകരം ചിക്കനും മുട്ടയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. നിലവിൽ മട്ടൻ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മീൻ വാങ്ങാൻ 4.8 കോടി രൂപയുമാണ് ചെലവാകുന്നത്.

മട്ടന് പകരം ചിക്കൻ നൽകുന്നതിലൂടെ 1.26 കോടി രൂപയും മീനിന് പകരം മുട്ട നൽകുന്നതിലൂടെ 3.44 കോടി രൂപയും ലാഭിക്കാൻ കഴിയുമെന്ന് ജയിൽ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. തടവുകാരുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം സർക്കാരിന് കോടികളുടെ സാമ്പത്തിക ലാഭമുണ്ടാക്കാനും ഈ പരിഷ്കാരത്തിലൂടെ സാധിക്കും. ആഭ്യന്തര വകുപ്പിന് സമർപ്പിച്ച ഈ ശുപാർശയിൽ വരുംദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.

Also read: