22/10/2026
[fontresizer_tawhidurrahmandear_widget]

‘സുഡാനി ഫ്രം നൈജീരിയ’യിലെ പ്രിയപ്പെട്ട ഉമ്മ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

 ‘സുഡാനി ഫ്രം നൈജീരിയ’യിലെ പ്രിയപ്പെട്ട ഉമ്മ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്‌ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

ചലച്ചിത്ര മേഖലയിലും നാടക രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയായിരുന്നു സാവിത്രി ശ്രീധരൻ. സൂപ്പർഹിറ്റ് ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’യിലെ കഥാപാത്രത്തിലൂടെയാണ് അവർ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ടിലേറെ കലിംഗ, ചിരന്തന, സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ സമിതികളിൽ നാടകവേദികളിൽ സജീവമായിരുന്ന അവർക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ‘വൈറസ്’, ‘ഡാകിനി’, ‘പട’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തു. സാവിത്രി ശ്രീധരൻ്റെ നിര്യാണത്തിൽ സാംസ്‌കാരിക-ചലച്ചിത്ര രംഗത്തെ പ്രമുഖർ അനുശോചിച്ചു.

Also read: