20/10/2026
[fontresizer_tawhidurrahmandear_widget]

’10 ദിവസം മാത്രം ആയുസ്സ്; ഹൃദയം തകർന്നവരെ കണ്ടിട്ടുണ്ടാകും, എന്നാൽ തകർന്ന ശ്വാസകോശവുമായി ജീവിക്കുന്ന കുട്ടിയാണ് ഞാൻ’: 690 ദിവസത്തെ പോരാട്ടത്തിനൊടുവിൽ വീണ്ടും കോളേജിലേക്ക് ആയിഷ റിഫ

 ’10 ദിവസം മാത്രം ആയുസ്സ്; ഹൃദയം തകർന്നവരെ കണ്ടിട്ടുണ്ടാകും, എന്നാൽ തകർന്ന ശ്വാസകോശവുമായി ജീവിക്കുന്ന കുട്ടിയാണ് ഞാൻ’: 690 ദിവസത്തെ പോരാട്ടത്തിനൊടുവിൽ വീണ്ടും കോളേജിലേക്ക് ആയിഷ റിഫ

മരണത്തെ മുഖാമുഖം കണ്ട്, രോഗാവസ്ഥയോട് പോരാടി ഒടുവിൽ വീണ്ടും കോളേജ് ജീവിതത്തിലേക്ക് തിരികെയെത്തിയ സന്തോഷം പങ്കുവെച്ച് കണ്ടന്റ് ക്രിയേറ്റർ ആയിഷ റിഫ. രണ്ട് വർഷം മുമ്പ് പെട്ടെന്നാണ് തൻ്റെ ആരോഗ്യകരമായ ശ്വാസകോശത്തിൻ്റെ 90 ശതമാനവും പ്രവർത്തനരഹിതമായതെന്ന് ആയിഷ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറയുന്നു.

ഡോക്ടർമാർ 10 ദിവസത്തെ ആയുസ്സ് മാത്രം പ്രവചിച്ച സ്ഥാനത്തുനിന്നാണ് 690-ലേറെ ദിവസങ്ങൾക്ക് ശേഷവും താൻ ജീവിച്ചിരിക്കുന്നതെന്ന് ആയിഷ ഓർത്തെടുക്കുന്നു. “ഹൃദയം തകർന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും, എന്നാൽ തകർന്ന ശ്വാസകോശവുമായി ജീവിക്കുന്ന പെൺകുട്ടിയാണ് ഞാൻ. മൂക്കിലെ ചെറിയ ട്യൂബ് എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി. കോളേജ് ക്യാമ്പസിന് പകരം ആശുപത്രിമുറികളിലായിരുന്നു എൻ്റെ ജീവിതം,” ആയിഷ കൂട്ടിച്ചേർത്തു.

രോഗാവസ്ഥ കാരണം മുമ്പ് പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്, ആദ്യ വർഷം മുതൽ വീണ്ടും കോളേജ് പഠനം ആരംഭിക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് ആയിഷയിപ്പോൾ. ആയിഷയുടെ അതിജീവനക്കഥ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയും അഭിനന്ദനങ്ങളുമാണ് നേടുന്നത്.

Also read: