30/09/2026
[fontresizer_tawhidurrahmandear_widget]

കൊഴിഞ്ഞാമ്പാറ കൊലപാതകം: മോഡലിങ്ങിന് പോകാൻ കുട്ടികൾ തടസമായതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ മൊഴി

 കൊഴിഞ്ഞാമ്പാറ കൊലപാതകം: മോഡലിങ്ങിന് പോകാൻ കുട്ടികൾ തടസമായതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ മൊഴി

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. മോഡലിങ് രംഗത്തേക്ക് കടക്കാനും സ്വതന്ത്ര ജീവിതം നയിക്കാനും കുട്ടികൾ തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ നിവേദ്യ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ അമ്മയെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് അത്തിക്കോട് സ്വദേശികളായ രണ്ട് കുഞ്ഞുങ്ങളെ വീട്ടിനുള്ളിലെ കുളിമുറിയിലുള്ള വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി ടാങ്കിൽ വീണതാണെന്നായിരുന്നു അമ്മ ആദ്യം വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ്, അഞ്ച് വയസ്സുള്ള പെൺകുട്ടി എങ്ങനെ ചെറിയ ടാങ്കിൽ മുങ്ങിമരിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

മോഡലിങ്ങിലും റീൽസ് നിർമാണത്തിലും സജീവമാകാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ കുട്ടികളുടെ സാന്നിധ്യം ഇതിന് തടസ്സമാകുമെന്ന തോന്നലാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി സമ്മതിച്ചു. ആരുമില്ലാത്ത സമയം നോക്കി കുട്ടികളെ ഓരോരുത്തരെയായി വാട്ടർ ടാങ്കിലിട്ട് മുക്കിക്കൊല്ലുകയായിരുന്നു. ഭർത്താവ് സ്ഥിരം മദ്യപാനിയാണെന്നും കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും നിവേദ്യ വ്യക്തമാക്കി. പ്രതിക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് പൊലീസ് അറിയിച്ചു.

Also read: