‘വോട്ട് ക്രമക്കേടുകൾ കണ്ടെത്താൻ കോൺഗ്രസ് ഗവേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്, എല്ലാ വിവരവും പുറത്തുകൊണ്ടുവരും’ : ഡി.കെ ശിവകുമാർ
ബെംഗളൂരു: ബിഹാറിലെ വോട്ടർ പട്ടികയിൽ നടന്ന വൻ ക്രമക്കേടുകളും ലക്ഷക്കണക്കിന് ദരിദ്രരുടെ പേരുകൾ നീക്കം ചെയ്ത നടപടിയും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്ന് ശേഖരിച്ച 1.12 കോടി ഒപ്പുകൾ എ.ഐ.സി.സിക്ക് കൈമാറാൻ ഡൽഹിയിലെത്തിയ അദ്ദേഹം, ബിഹാറിലെ വോട്ടർമാരോട് കമ്മീഷൻ നീതി കാണിച്ചില്ലെന്ന് ആരോപിച്ചു.:ബിഹാറിലെ വോട്ടർ പട്ടികയിൽ നടന്ന വൻ ക്രമക്കേടുകളും ലക്ഷക്കണക്കിന് ദരിദ്രരുടെ പേരുകൾ നീക്കം ചെയ്ത നടപടിയും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്ന് ശേഖരിച്ച 1.12 കോടി ഒപ്പുകൾ എ.ഐ.സി.സിക്ക് കൈമാറാൻ ഡൽഹിയിലെത്തിയ അദ്ദേഹം, ബിഹാറിലെ വോട്ടർമാരോട് കമ്മീഷൻ നീതി കാണിച്ചില്ലെന്ന് ആരോപിച്ചു
ബിഹാറിലെ വോട്ടർ പട്ടികയിൽ നടന്ന വൻ ക്രമക്കേടുകളും ലക്ഷക്കണക്കിന് ദരിദ്രരുടെ പേരുകൾ നീക്കം ചെയ്ത നടപടിയും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്ന് ശേഖരിച്ച 1.12 കോടി ഒപ്പുകൾ എ.ഐ.സി.സിക്ക് കൈമാറാൻ ഡൽഹിയിലെത്തിയ അദ്ദേഹം, ബിഹാറിലെ വോട്ടർമാരോട് കമ്മീഷൻ നീതി കാണിച്ചില്ലെന്ന് ആരോപിച്ചു.
’വോട്ട് ചോർ, ഗഡ്ഡി ഛോഡ്’ (വോട്ട് മോഷ്ടിച്ചവർ കസേര ഒഴിയുക) എന്ന പ്രചാരണത്തിൻ്റെ ഭാഗമായാണ് കോൺഗ്രസ് ഒപ്പുശേഖരണം നടത്തിയത്. ഈ ഒപ്പുകൾ, രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്കുള്ള ആശങ്കയുടെ വ്യക്തമായ തെളിവാണെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി.
തെറ്റ് സമ്മതിച്ചതിൻ്റെ തെളിവ്
വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നു എന്ന് സമ്മതിച്ചതിന് ശേഷമാണ് ഇലക്ഷൻ കമ്മീഷൻ തീവ്ര വോട്ടർ പട്ടിക പരിശോധന (എസ്.ഐ.ആർ) നടത്താൻ തീരുമാനിച്ചതെന്ന് ശിവകുമാർ ആരോപിച്ചു. “സ്വന്തം ഓഫീസ് ദുരുപയോഗം ചെയ്ത് എന്തോ തെറ്റ് സംഭവിച്ചു എന്ന് ഇ.സി തന്നെ സമ്മതിക്കുന്നു. ഇതാണ് എസ്.ഐ.ആർ നടപ്പിലാക്കുന്നതിലൂടെ വ്യക്തമാകുന്നത്,” അദ്ദേഹം പറഞ്ഞു.
തൊഴിലന്വേഷിച്ച് സംസ്ഥാനം വിട്ടുപോയവരുടെ പേരുകൾ ഉൾപ്പെടെ, ലക്ഷക്കണക്കിന് സാധാരണക്കാരുടെയും ദരിദ്രരുടെയും വോട്ടുകളാണ് വൻതോതിൽ നീക്കം ചെയ്യപ്പെട്ടത്. ഇത് നീതി നിഷേധമാണ്. താൻ ഇവിടെ വന്നത് കർണാടക ഉപമുഖ്യമന്ത്രി എന്ന നിലയിലല്ല, മറിച്ച് കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയാണ്. പാവപ്പെട്ടവൻ്റെ വോട്ട് ഇല്ലാതാകരുത് എന്നതിൽ തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
”ഒരു വ്യക്തി, ഒരു വോട്ട്” എന്ന തത്വം ഉറപ്പാക്കണം. നീതിയുടെ സിംഹാസനത്തിൽ നിന്ന് അനീതി ഉണ്ടാകരുത്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞു. വോട്ട് മോഷണം തീർച്ചയായും നടന്നു, അതിന് ഉത്തരവാദികളായവർ സ്ഥാനമൊഴിയണം. ഈ വിഷയത്തിൽ സുപ്രീം കോടതി നിർദ്ദേശം നൽകിയതിനെ അദ്ദേഹം സ്വാഗതം ചെയ്തു. കർണാടകയിൽ കോൺഗ്രസ് നടത്തിയ പ്രയത്നത്തെ തുടർന്ന് ഈ വിഷയം ഇപ്പോൾ മഹാരാഷ്ട്ര, ബിഹാർ, ഹരിയാണ എന്നിവിടങ്ങളിലേക്കും എത്തിയിട്ടുണ്ടെന്നും രാജ്യവ്യാപകമായി ഈ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് മോഷണം സംബന്ധിച്ച ക്രമക്കേടുകൾ കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനും കോൺഗ്രസ് ഗവേഷണ സംഘത്തെ രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഈ സംഘം വളരെ കഠിനാധ്വാനം ചെയ്താണ് വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്തിയതെന്നും ശിവകുമാർ പറഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ വിവരങ്ങളും കോൺഗ്രസ് പുറത്തുവിടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.