22/10/2026
[fontresizer_tawhidurrahmandear_widget]

തദ്ദേശവകുപ്പിലെ ഐഎഎസ് പോര്: ‘അത് ഞാനല്ല, വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്’; മത്സരങ്ങളൊന്നുമില്ലെന്ന് ദിവ്യ അയ്യർ ഐഎഎസ്

 തദ്ദേശവകുപ്പിലെ ഐഎഎസ് പോര്: ‘അത് ഞാനല്ല, വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്’; മത്സരങ്ങളൊന്നുമില്ലെന്ന് ദിവ്യ അയ്യർ ഐഎഎസ്

തിരുവനന്തപുരം: മാലിന്യ വിമുക്ത കേരളത്തിനായി വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ടി.വി അനുപമയുമായി തുറന്ന പോരിലാണെന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ രംഗത്ത്. തനിക്കാരോടും പോരോ മത്സരമോ ഇല്ലെന്നും ഈ പറയുന്നതൊന്നും തന്നെക്കുറിച്ചല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. ഭാവനയിൽ നിന്നുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഒരേ ദിവസം രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതോടെ തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യരും തമ്മിൽ മൂപ്പിളമത്തർക്കമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഗാന്ധിജയന്തിയിൽ ടി.വി അനുപമയുടെ ‘നിർമലം’ പദ്ധതിയും, ലോകബാങ്ക് സഹായത്തോടെയുള്ള ദിവ്യ എസ്. അയ്യരുടെ ‘ഐ കെയർ ഐ ക്ലീൻ 100’ പദ്ധതിയുമാണ് ഒരേ വേദിയിൽ പ്രഖ്യാപിക്കപ്പെട്ടത്. രണ്ട് പദ്ധതികൾ ഒരേസമയം വന്നതോടെ ഏതിന് പ്രാധാന്യം നൽകണമെന്ന ആശയക്കുഴപ്പത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ.

എന്നാൽ വകുപ്പിൽ പോരല്ല, മൽസരമാണെന്നായിരുന്നു വിവാദത്തിൽ മന്ത്രിയുടെ പ്രതികരണം. ശുചിത്വത്തിനുവേണ്ടി ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമല്ല, നാട്ടിലെ ജനങ്ങളൊക്കെ മത്സരിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് “വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്, അത് മാത്രമാണ് പോര്” എന്ന യുവകവി ആദിയുടെ വരികൾ ഉദ്ധരിച്ചുകൊണ്ട് ദിവ്യ എസ്. അയ്യരുടെ വിശദീകരണം പുറത്തുവന്നത്. വ്യക്തമായ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ കൃത്യനിർവഹണം നടത്തിയതെന്നും അവർ കൂട്ടേചർത്തു.

Also read: