അതിശക്തം ബിജെപി; ജെഡിയുവിനെ ഏറെ പിന്നിലാക്കി വൻ മുന്നേറ്റം, ഏറ്റവും വലിയ ഒറ്റ കക്ഷിയാകും
പട്‌ന: ബിഹാറിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന സൂചനകള്‍ നല്‍കി 82 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. അതേസമയം, ജെഡിയു നില മെച്ചപ്പെടുത്തിയെങ്കിലും 68 സീറ്റിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. എല്‍ജെപി ഏഴിടത്തും എച്ച്എഎം രണ്ടിടത്തും മുന്നിട്ടുനില്‍ക്കുന്നു.
മറുവശത്ത്, മഹാസഖ്യത്തില്‍ ആര്‍ജെഡി ഒറ്റയ്ക്ക് പൊരുതുകയാണ്. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച വിഐപിക്കും ഇടതു പാര്‍ട്ടികള്‍ക്കും ഒരു ഇളക്കവുമുണ്ടാക്കാനായില്ല. വിഐപി വെറും ഒരു സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ നാലിടത്തും മുന്നിട്ടുനില്‍ക്കുന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.