31/03/2026
[fontresizer_tawhidurrahmandear_widget]

കൊച്ചിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം; സമീപത്ത് മദ്യലഹരിയില്‍ വീട്ടുടമ

 കൊച്ചിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം; സമീപത്ത് മദ്യലഹരിയില്‍ വീട്ടുടമ

കൊച്ചി: കോന്തുരുത്തിയില്‍ പാതയോരത്ത് ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോന്തുരുത്തി സ്വദേശിയായ ജോര്‍ജ് താമസിക്കുന്ന വീടിന് മുന്നിലാണ് അര്‍ധനഗ്‌നയായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ജോര്‍ജും മദ്യലഹരിയില്‍ കിടക്കുകയായിരുന്നു. ഇയാളെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഇന്നു രാവിലെ ആറരയോടെയാണ് ഹരിത കര്‍മസേനാംഗങ്ങള്‍ മൃതദേഹം കണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു.

വീട്ടുവളപ്പില്‍ പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞ് രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചുനടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. അടുത്തുള്ള ഒരു കടയില്‍നിന്നാണ് ഇയാള്‍ ചാക്കുകള്‍ സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഇടവഴിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹവും മദ്യലഹരിയില്‍ നിലത്തു കിടക്കുന്ന ജോര്‍ജിനെയും കണ്ടെത്തിയത്.

ജോര്‍ജ് ഹോംനഴ്സായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. മകന്‍ യുകെയിലാണ്. മകള്‍ പാലായിലും. ഇന്നലെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നു സമീപവാസികള്‍ പറഞ്ഞു.

Also read: