31/03/2026
[fontresizer_tawhidurrahmandear_widget]

കൊച്ചി കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് വീട്ടുടമ ജോര്‍ജ്

 കൊച്ചി കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് വീട്ടുടമ ജോര്‍ജ്

കൊച്ചി: കോന്തുരുത്തിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മൃതദേഹത്തിന് തൊട്ടടുത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വീട്ടുടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളിയാണെന്നും സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി ജോര്‍ജ് സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ജോര്‍ജിന്റെ മൊഴി. ശനിയാഴ്ച രാവിലെ വീടിന് മുന്നിലെ വഴിയില്‍ അര്‍ധനഗ്‌നമായ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ ഹരിത കര്‍മ്മസേനാംഗങ്ങളാണ് ആദ്യം കണ്ടത്.

സംഭവസമയത്ത് മദ്യലഹരിയിലായിരുന്ന പ്രതി മൃതദേഹത്തിനടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഹോം നഴ്‌സായി ജോലി ചെയ്യുന്നയാളാണ് ജോര്‍ജ്. മരിച്ച സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ച്‌വരികയാണ്.

Also read: