27/01/2026

‘നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഉണങ്ങുകയാണ്’ ; അയോധ്യ രാമക്ഷേത്രത്തില്‍ കാവിപ്പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

 ‘നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഉണങ്ങുകയാണ്’ ; അയോധ്യ രാമക്ഷേത്രത്തില്‍ കാവിപ്പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്‌നൗ: 500 വര്‍ഷം പഴക്കമുള്ള ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണവും ഹിന്ദു മൂല്യങ്ങളുടെ പ്രതീകവുമാണ് രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെയുള്ള ധ്വജാരോഹണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണര്‍വിന്റെയും സമര്‍പ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും പ്രതീകമാണ് ഇവിടെ ഉയര്‍ന്ന പതാക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുറിവുകള്‍ ഇതോടെ ഉണങ്ങുന്നുവെന്നും മോദി പറഞ്ഞു.

‘ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സത്യത്തിന്റെയും നീതിയുടെയും വിജയത്തിന്റെയും പ്രതീകവുമാണ് ഈ പതാക. ഇത് ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ലോകത്തിന് പ്രഖ്യാപിക്കുന്ന ധര്‍മ്മ പതാകയാണ്. സത്യത്തിന്റെയും നീതിയുടെയും ശാശ്വത മൂല്യങ്ങള്‍ക്കുവേണ്ടിയാണ് ഇത് നിലകൊള്ളുന്നത്. അസത്യമല്ല, സത്യം മാത്രമേ ജയിക്കൂ. നമ്മുടെ ജീവന്‍ നഷ്ടപ്പെടുത്തിയാലും അവരുടെ വാക്ക് പാലിക്കാന്‍ പതാക ആളുകളെ പ്രചോദിപ്പിക്കും’-പ്രധാനമന്ത്രി പറഞ്ഞു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ധ്വജാരോഹണ ചടങ്ങില്‍ പങ്കെടുത്തു. രാമക്ഷേത്രത്തിന്റെ ഔപചാരിക പൂര്‍ത്തീകരണമാണ് ചടങ്ങിലൂടെ അടയാളപ്പെടുത്തപ്പെട്ടതെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

Also read: