വില്ക്കാന് വച്ച 8,136 ലിറ്റര്‍ വ്യാജ നെയ്യ് പിടിച്ചെടുത്ത് പോലീസ്; ദമ്പതിമാര്‍ അറസ്റ്റില്‍
ബെംഗളൂരു: വ്യാജ നന്ദിനി നെയ്യ് റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്മാരായ ദമ്പതികള്‍ പിടിയില്‍. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) ആണ് കഴിഞ്ഞ ദിവസം ഇവരുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ വ്യാജ നെയ്യ് കണ്ടെത്തിയത്. 8,136 ലിറ്റര്‍ വ്യാജ ‘നന്ദിനി നെയ്യ്’ ആണ് ഇവിടെനിന്നു പിടിച്ചെടുത്തത്.
ദമ്പതിമാരായ ശിവകുമാര്‍, ഭാര്യ രമ്യ എന്നിവരാണ് പിടിയിലായത്. കര്‍ണാടക സഹകരണ പാല് ഉല്പാദക ഫെഡറേഷന്റെ (കെഎംഎഫ്) ഉടമസ്ഥതയിലുള്ള നന്ദിനി ബ്രാന്‍ഡിന്റെ പേരില്‍ നിര്‍മാണ യൂണിറ്റ് നടത്തി വ്യാജ നെയ്യ് വില്‍ക്കുകയായിരുന്നു ഇരുവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ചാമരാജ്പേട്ടിലെ നഞ്ചംബ അഗ്രഹാരയിലെ കൃഷ്ണ എന്റര്െ്രെപസസുമായി ബന്ധപ്പെട്ട ഗോഡൗണുകളിലും വാഹനങ്ങളിലുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. 56.95 ലക്ഷം രൂപ വിലമതിക്കുന്ന 8,136 ലിറ്റര്‍ മായം ചേര്‍ത്ത നെയ്യ്, യന്ത്രസാമഗ്രികള്‍, തേങ്ങ, പാം ഓയില്‍, നാല് ബൊലേറോ ഗുഡ്സ് വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ 1.26 കോടി രൂപയുടെ സ്വത്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. നെയ്യില്‍ മൃഗക്കൊഴുപ്പ് കലര്‍ത്തിയിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
ദമ്പതിമാരായ ശിവകുമാര്‍, ഭാര്യ രമ്യ എന്നിവരാണ് പിടിയിലായത്. കര്‍ണാടക സഹകരണ പാല് ഉല്പാദക ഫെഡറേഷന്റെ (കെഎംഎഫ്) ഉടമസ്ഥതയിലുള്ള നന്ദിനി ബ്രാന്‍ഡിന്റെ പേരില്‍ നിര്‍മാണ യൂണിറ്റ് നടത്തി വ്യാജ നെയ്യ് വില്‍ക്കുകയായിരുന്നു ഇരുവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.