10/06/2026
[fontresizer_tawhidurrahmandear_widget]

‘സലിംകുമാർ ആശുപത്രിയിൽ കിടക്കുമ്പോൾ ചത്തുകൂടേ എന്ന് കമൻ്റ് വന്നു, ഇത് കേരളത്തിന് യോജിച്ചതല്ല’ – വി.ഡി സതീശൻ

 ‘സലിംകുമാർ ആശുപത്രിയിൽ കിടക്കുമ്പോൾ ചത്തുകൂടേ എന്ന് കമൻ്റ് വന്നു, ഇത് കേരളത്തിന് യോജിച്ചതല്ല’ – വി.ഡി സതീശൻ

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടനും ദേശീയ അവാർഡ് ജേതാവുമായ സലിംകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന ക്രൂരമായ സൈബർ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സലിംകുമാർ രോഗബാധിതനായി വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കിടന്ന സമയത്ത്, ‘ചത്തുകൂടേ’ എന്ന തരത്തിൽ ചിലർ ഉയർത്തിയ ചോദ്യങ്ങൾ അങ്ങേയറ്റം ക്രൂരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളെ ഏറെ ചിരിപ്പിച്ച, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കലാകാരനെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്താൻ അദ്ദേഹം ചെയ്ത തെറ്റെന്താണെന്നും ഇത് കേരളീയ സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കലാകാരന്മാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും സ്വന്തമായി രാഷ്ട്രീയമുണ്ടാകാം. എന്നാൽ, ഒരാൾ സുഖമില്ലാതെ വെന്റിലേറ്ററിൽ കഴിയുമ്പോൾ രാഷ്ട്രീയത്തിന്റെ പേരിൽ സൈബർ ആക്രമണം നടത്തുന്നത് ശരിയല്ല. ഈ ക്രൂരതകൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, ഇത്തരം പ്രവണതകളെ കേരളീയ സമൂഹം തിരിച്ചറിയണമെന്നും ഓർമ്മിപ്പിച്ചു.

സെലിബ്രിറ്റികളുടെ മരണസമയത്ത് നവമാധ്യമ പ്രവർത്തകർ എന്ന പേരിൽ എത്തുന്നവർ കാട്ടുന്ന അതിക്രമങ്ങളിലും മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. സലിംകുമാറിന്റെ വീട്ടിൽ കുടുംബാംഗങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാൻപോലും കഴിയാത്ത വിധം ഇവർ തിരക്ക് കൂട്ടിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന്, കുടുംബത്തിന് കർമ്മങ്ങൾ ചെയ്യാൻ അവസരമൊരുക്കാനായി മാറിനിൽക്കാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടത് താനായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read: