22/07/2026
[fontresizer_tawhidurrahmandear_widget]

സോഷ്യൽ മീഡിയയിൽ കാന്തപുരത്തിനെതിരെ അപകീർത്തി പരാമർശം; പത്തിലധികം അക്കൗണ്ടുകൾക്കെതിരെ പരാതി

 സോഷ്യൽ മീഡിയയിൽ കാന്തപുരത്തിനെതിരെ അപകീർത്തി പരാമർശം; പത്തിലധികം അക്കൗണ്ടുകൾക്കെതിരെ പരാതി

കോഴിക്കോട്: സുന്നി പണ്ഡിതനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബോധപൂർവ്വം വ്യക്തിഹത്യ ചെയ്യാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി.

മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ പറഞ്ഞതെന്ന വ്യാജേന തെറ്റിദ്ധാരണജനകവും വസ്തുതക്ക് നിരക്കാത്തതും അപകീർത്തികരവുമായ പോസ്റ്ററുകളും വീഡിയോകളും പങ്കുവെച്ച അക്കൗണ്ടുകൾക്ക് എതിരെയാണ് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലും പരാതി നൽകിയത്.

വ്യാജ പ്രചാരണങ്ങളിലൂടെ വിദ്വേഷവും അപകീർത്തിയും പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ തടയുകയും കുറ്റവാളികളെ ശിക്ഷിക്കണമെന്നും മർകസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ജോയിന്റ് ഡയറക്ടർ കെ.കെ ഷമീം നൽകിയ പരാതിയിൽ പറയുന്നു.

Also read: