10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Salim Kumar

Main story

‘സ്വകാര്യത മാനിക്കാതെ അതിക്രമിച്ചു കയറുന്നു’; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണമെന്ന് രമേശ് പിഷാരടി

കൊച്ചി: സലിം കുമാറിൻ്റെ സംസ്‌കാര ചടങ്ങിൽ ഓൺലൈൻ മാധ്യമ പ്രവർത്തകർ കാണിച്ച അനാവശ്യ തിരക്കിനും കടന്നുകയറ്റത്തിനുമെതിരെ രൂക്ഷ വിമർശനവുമായി രമേഷ് പിഷാരടി രംഗത്ത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബത്തിൻ്റെ സ്വകാര്യത പോലും മാനിക്കാതെ ഒരു പറ്റം പേർ നടത്തിയ പെരുമാറ്റം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിൻ്റെ സംസ്‌കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവർത്തകർ മൊബൈൽ ചിത്രീകരണത്തിനായി കൂടി. മുഖ്യമന്ത്രിയും സലിം കുമാറിൻ്റെ മകൻ [&Read More

Main story

‘സമാധാനത്തോടെ കരയാൻ ആ മകൻ നിലവിളിക്കുന്നു, വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ കഴുകന്മാരെ പോലെ

കൊച്ചി: നടൻ സലിം കുമാറിൻ്റെ സംസ്‌കാരച്ചടങ്ങിൽ യുട്യൂബ് ചാനലുകൾ തള്ളിക്കയറിയ സംഭവത്തിൽ വിമർശനമുന്നയിച്ച് നിർമാതാവ് സുപ്രിയ മേനോൻ. സംസ്ക്‌കാരം നടക്കുന്നയിടത്ത് മൊബൈൽ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു. ഈ വിഷയത്തിലാണ് സുപ്രിയ രൂക്ഷപ്രതികരണവുമായെത്തിയത്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. “വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും [&Read More

Entertainment

‘പ്രളയത്തിൽ വീടിന്റെ മുറികളെല്ലാം ഞങ്ങൾക്ക് തുറന്നുതന്നു, എല്ലാവരെയും രക്ഷിച്ച ശേഷമാണ് അദ്ദേഹം ആ

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറുമായുള്ള മലയാളികളുടെ ഓർമകൾ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല. സാമൂഹികമായ ഒരു വിഷയത്തിൽ നിന്നും അദ്ദേഹം ഒരിക്കലും മാറിനിന്നിട്ടില്ല. അത്തരത്തിൽ മലയാളികൾ എക്കാലവും ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലത്ത് അദ്ദേഹം മാതൃകയായ സംഭവം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ നടൻ സലിംകുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നു. മൂന്നുദിവസമാണ് പറവൂർRead More

Main story

ചന്തുവിനെയും ആരോമലിനെയും ചേർത്തുപിടിച്ച് വി.ഡി. സതീശൻ; സുഹൃത്തിനെ അവസാനമായി കാണാനെത്തി

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂർ ടൗൺഹാളിൽ ക്രമീകരിച്ചിരുന്ന പൊതുദർശന വേദിയിലാണ് മുഖ്യമന്ത്രിയെത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മുഖ്യമന്ത്രി, അദ്ദേഹവുമായി തനിക്കുണ്ടായിരുന്ന ആഴത്തിലുള്ള വ്യക്തിബന്ധവും പങ്കുവെച്ചു. രാഷ്ട്രീയത്തിനതീതമായി സലിം കുമാറുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയക്കാരനായിരുന്നു വി.ഡി. സതീശൻ. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം സലിം കുമാർ സജീവമായി പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു സലിം [&Read More

Entertainment

മലയാളികളുടെ പ്രിയനടൻ സലിംകുമാറിന് വിട

മലയാളികളുടെ പ്രിയനടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും രാത്രിയോടെയായിരുന്നു അന്ത്യം.ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച കരുത്തുറ്റ സ്വഭാവനടനായി മാറിയ പ്രതിഭയായിരുന്നു സലിംകുമാർ. 2010Read More

Main story

‘അന്ന് ഐസക്കിനെക്കൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ചയാളാണ്; സതീശൻ മുഖ്യമന്ത്രിയെക്കൊണ്ട് ഋത്വിക് റോഷൻ എന്ന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെ പരിഹാസവും വെല്ലുവിളിയുമായി ചലച്ചിത്ര താരം സലീം കുമാർ. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സലിം കുമാർ നടത്തുന്ന പ്രസംഗങ്ങൾക്കെതിരെ എൽഡിഎഫ് പരാതി നൽകിയ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. ഊളംപാറ എന്ന പേരിൽ ഒരു ആശുപത്രി ഇപ്പോഴില്ലെന്നും, താൻ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ച അമേരിക്കയിൽ നിന്നെത്തിയ യുവാവിന്റെയും വ്യവസായിയുടെയും അഡ്രസ്സ് നൽകിയാൽ താൻ കാലുപിടിച്ചു മാപ്പ് പറയാൻ തയ്യാറാണെന്നും, അല്ലാത്തപക്ഷം അതൊക്കെ കെട്ടുകഥകളാണെന്നും [&Read More