01/04/2026
[fontresizer_tawhidurrahmandear_widget]

ഡിറ്റ് വാ ചുഴലിക്കാറ്റ് ശക്തിപ്പെടുന്നു; കേരളത്തിൽ മഴ തുടരും

 ഡിറ്റ് വാ ചുഴലിക്കാറ്റ് ശക്തിപ്പെടുന്നു; കേരളത്തിൽ മഴ തുടരും

തിരുവനന്തപുരം/ ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ‘ഡിറ്റ് വാ’ (Dit Wa) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. നവംബര്‍ 30 രാവിലെയോടെ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്‌നാട്-പുതുച്ചേരി, തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് പുതുക്കോട്ട, തഞ്ചാവൂര്‍, നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാമനാഥപുരം, ശിവഗംഗ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ നാളെയും മറ്റന്നാളുമായി കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരം മഴയോ ലഭിക്കും. നവംബര്‍ 27 മുതല്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാത്രി 11.30 വരെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also read: