04/09/2026
[fontresizer_tawhidurrahmandear_widget]

കുരുക്കഴിയാതെ അനില്‍ അംബാനി; മകനെതിരെ 228 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസ്‌

 കുരുക്കഴിയാതെ അനില്‍ അംബാനി; മകനെതിരെ 228 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസ്‌

ന്യൂഡല്‍ഹി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 228.06 കോടി രൂപയുടെ വഞ്ചന നടത്തിയെന്ന കേസില്‍ വ്യവസായി അനില്‍ അംബാനിയുടെ മകനും റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍) ഡയറക്ടറുമായ ജയ് അന്‍മോള്‍ അനില്‍ അംബാനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുമേഖലാ ബാങ്കിന് 228 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്നാരോപിച്ചാണ് നടപടി.

ആന്ധ്ര ബാങ്ക് മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏജന്‍സി കേസ് എടുത്തത്. ജയ് അന്‍മോളിന് പുറമെ ആര്‍എച്ച്എഫ്എല്‍ ഡയറക്ടര്‍ രവീന്ദ്ര ശരദ് സുധാകര്‍, കമ്പനി ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ആര്‍എച്ച്എഫ്എല്‍ മുംബൈയിലെ ബാങ്കിന്റെ എസ് സി എഫ് ശാഖയില്‍ നിന്ന് 450 കോടി രൂപയുടെ ക്രെഡിറ്റ് പരിധി നേടിയിരുന്നു. കൃത്യമായ തിരിച്ചടവ്, പലിശ നല്‍കല്‍, സുരക്ഷാ രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായായിരുന്നു വായ്പ അനുവദിച്ചത്.

എന്നാല്‍, തിരിച്ചടവില്‍ കമ്പനി വീഴ്ച വരുത്തുകയും 2019 സെപ്റ്റംബര്‍ 30ന് അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി (എന്‍പിഎ) പ്രഖ്യാപിക്കുകയും ചെയ്തു. 2016 ഏപ്രില്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള ഫോറന്‍സിക് ഓഡിറ്റില്‍ വായ്പയെടുത്ത ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതായും വഴിതിരിച്ചുവിട്ടതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് പരാതി നല്‍കിയത്. ഫണ്ടുകള്‍ വഞ്ചനാപരമായി ദുരുപയോഗം ചെയ്യുകയും ധനസഹായം നല്‍കിയ ഉദ്ദേശ്യത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്കായി വഴിതിരിച്ചുവിടുകയും ചെയ്‌തെന്നാണ് ബാങ്കിന്റെ ആരോപണം.

Also read: