ചോദ്യങ്ങളുയര്‍ത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയെ നോക്കി കണ്ണിറുക്കി കാണിച്ച് പാപാക് സൈനിക വക്താവ്; നടപടി വിവാദത്തില്‍
ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈനിക വക്താവിന്റെ (DG ISPR) ‘കണ്ണിറുക്കൽ’ വലിയ വിവാദത്തിലേക്ക്. പത്രസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെ കണ്ണിറുക്കി കാണിച്ച പാക് ആർമി വക്താവ് ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയാണ് വെട്ടിലായത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തുന്നതിനിടെയായിരുന്നു ഈ സംഭവം.
മാധ്യമപ്രവർത്തകയായ അബ്‌സ കോമളിന്റെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു സംഭവം. ഇമ്രാൻ ഖാൻ ഒരു ദേശീയ സുരക്ഷാ ഭീഷണിയാണെന്നും രാജ്യവിരുദ്ധനാണെന്നും ചൗധരി ആരോപിച്ചു. ഇതിനിടെ ഇമ്രാനെ ‘മാനസിക രോഗി’ എന്ന് വിശേഷിപ്പിച്ച ചൗധരി, ഇത് പറയുന്നതിനിടെ ചിരിച്ചുകൊണ്ട് മാധ്യമപ്രവർത്തകയ്ക്ക് നേരെ കണ്ണിറുക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സൈനിക വക്താവിനെതിരെ വിമർശനം ശക്തമായി. ഗൗരവകരമായ ഒരു പദവിയിലിരിക്കുന്ന വ്യക്തിയിൽ നിന്നുണ്ടായ ഈ പെരുമാറ്റം അങ്ങേയറ്റം മോശമാണെന്നും, സ്ത്രീകളോടുള്ള ബഹുമാനക്കുറവാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഒരു പട്ടാള ഓഫീസർക്ക് ചേർന്ന പ്രൊഫഷണലിസം ചൗധരി കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിലൂടെ നേരത്തെയും ഇദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.