രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം
തിരുവനന്തപുരം/പാലക്കാട്: വിവിധ കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയേറ്റു.
യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോടതിയുടെ അനുകൂല വിധി വന്നിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ, പീഡനാരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് വരെ രാഹുലിനെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതിനിടെ, സന്ദീപ് വാര്യര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. എന്നാല്‍, ഹരജി പരിഗണിക്കുന്നത് വരെ സന്ദീപിനെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന. പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് സന്ദീപ് കോടതിയെ സമീപിച്ചത്. ഹരജി വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.