രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: അന്വേഷണം മന്ദഗതിയിൽ; രണ്ട് കേസുകളിൽ 10 മാസമായിട്ടും കുറ്റപത്രമില്ല
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗ കേസുകളിൽ പത്തുമാസമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. മൂന്നാമത്തെ കേസിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) പലരും സ്ഥലംമാറുകയും ചെയ്തു. എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. എന്നാൽ രാഹുലിന്റെ ശബ്ദസാമ്പിൾ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുമെന്നാണ് എസ്ഐടി പറയുന്നത്. കേസുകൾ അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ പല ഉദ്യോഗസ്ഥരും സ്ഥലംമാറിപ്പോയത് അന്വേഷണത്തെ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ സംഘത്തിലെ പലരും [&Read More