30/03/2026
[fontresizer_tawhidurrahmandear_widget]

പോറ്റിക്കൊപ്പമുള്ള സോണിയയുടെ ചിത്രം ആയുധ‌മാക്കി പിണറായി; മുഖ്യമന്ത്രിക്ക് ഒപ്പ്മുള്ള ചിത്രം ഉയർത്തി ‘ചെക്ക് വെച്ച്’ കോൺഗ്രസ്

 പോറ്റിക്കൊപ്പമുള്ള സോണിയയുടെ ചിത്രം ആയുധ‌മാക്കി പിണറായി; മുഖ്യമന്ത്രിക്ക് ഒപ്പ്മുള്ള ചിത്രം ഉയർത്തി ‘ചെക്ക് വെച്ച്’ കോൺഗ്രസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, പ്രതികളുമായുള്ള ബന്ധത്തെച്ചൊല്ലി വാക്പോര് രൂക്ഷമാകുന്നു. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ എന്നിവർക്കൊപ്പമുള്ള ഉന്നത നേതാക്കളുടെ ചിത്രങ്ങൾ പുറത്തുവിട്ടാണ് പാർട്ടികൾ ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നത്.

കേസിൽ രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ അറസ്റ്റിലായതിന് പിന്നാലെയാണ് ‘ഫോട്ടോ വിവാദം’ കൊഴുത്തത്.

പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ കൈയ്യിൽ ചരട് കെട്ടിക്കൊടുക്കുന്ന ചിത്രവും, മറ്റൊരു പ്രതിയായ ഗോവർദ്ധൻ സോണിയാ ഗാന്ധിക്ക് ഉപഹാരം നൽകുന്ന ചിത്രവും ഉയർത്തിക്കാട്ടിയാണ് സിപിഎം നേതാക്കൾ രംഗത്തെത്തിയത്. പത്തനംതിട്ട എംപി ആന്റോ ആന്റണി, ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നും, സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത് എങ്ങനെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.

ഇതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. “മുഖ്യമന്ത്രിയുടെ ചെവിയിൽ ഉണ്ണികൃഷ്ണൻ പോറ്റി മന്ത്രിച്ചത് എന്തായിരുന്നു? അതിനെപ്പറ്റി എന്താണ് മന്ത്രി ശിവൻകുട്ടി പറയാത്തത്?” എന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിക്കും പ്രതിയുമായി ബന്ധമുണ്ടെന്ന് താൻ പറയുന്നില്ലെന്നും, എന്നാൽ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം തിരിച്ചടിച്ചു.

Also read: