27/01/2026

പി.എ ജബ്ബാർ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും; അഡ്വ. എ.പി സ്മിജി വൈസ് പ്രസിഡൻ്റ്- സാരഥികളെ പ്രഖ്യാപിച്ചു

 പി.എ ജബ്ബാർ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും; അഡ്വ. എ.പി സ്മിജി വൈസ് പ്രസിഡൻ്റ്- സാരഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് സാരഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പി.എ ജബ്ബാർ ഹാജിയെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അഡ്വ. എ.പി
സ്മിജി വൈസ് പ്രസിഡൻ്റും ആകും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണ് പ്രഖ്യാപനം നടത്തിയത്.

മറ്റു ഭാരവാഹികൾ ഇങ്ങനെ:

  • പാർലമെന്ററി പാർട്ടി ലീഡർ: വെട്ടം ആലിക്കോയ
  • പാർലമെന്ററി പാർട്ടി സെക്രട്ടറി: കെ.ടി അഷ്റഫ്
  • ട്രഷറർ: ബഷീർ രണ്ടത്താണി
  • ഡെപ്യൂട്ടി ലീഡർ: യാസ്മിൻ അരിമ്പ്ര
  • വിപ്പ്: ഷരീഫ് കുറ്റൂർ

സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ

•ആരോഗ്യം-വിദ്യാഭ്യാസം: പി.കെ അസ്ലു
•വികസനം: ഷാഹിന നിയാസി

Also read: