27/01/2026

വന്‍ പോലീ സന്നാഹത്തില്‍ കണ്ഠര് രാജീവരുടെവീട്ടിൽ എസ്‌ഐടി പരിശോധന; പോറ്റിയുമായുള്ള ഇടപാടിന്റെ വിവരങ്ങൾ തേടി അന്വേഷണസംഘം

 വന്‍ പോലീ സന്നാഹത്തില്‍                             കണ്ഠര് രാജീവരുടെവീട്ടിൽ എസ്‌ഐടി പരിശോധന; പോറ്റിയുമായുള്ള ഇടപാടിന്റെ വിവരങ്ങൾ തേടി അന്വേഷണസംഘം

ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) പരിശോധന. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ അതീവ സുരക്ഷയോടെയാണ് സംഘമെത്തിയത്.

കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് എസ്‌ഐടി പ്രധാനമായും അന്വേഷിക്കുന്നത്. മൂന്ന് മണിയോടെയാണ് എസ്‌ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ഈ സമയം കണ്ഠരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. എട്ടുപേരടങ്ങിയ എസ്‌ഐടി സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കണ്ഠര് രാജീവരെ എസ്‌ഐടി സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും എസ്‌ഐടി പുറത്താക്കി. അതിനിടെ വീട്ടിലേക്ക് എത്തിയ തന്ത്രി കണ്ഠര് രാജീവരരുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. അഭിഭാഷകയായ മരുമകളെ വീടിന് മുന്നിൽ നിന്നും പോലീസ് മടക്കി അയച്ചു. ആരെയും കടത്തിവിടരുതെന്ന എസ്‌ഐടിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തുകൊണ്ടു പോകാൻ ഒത്താശ ചെയ്യുകയും ആചാര ലംഘനത്തിന് മൗനാനുവാദം നൽകി, ഗൂഢാലോചനയിൽ പങ്കാളിയായി തുടങ്ങിയ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കേസിലെ പതിമൂന്നാം പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്.

Also read: